Advertisement

പ്രധാനമന്ത്രിയും കത്തോലിക്ക സഭാധ്യക്ഷന്മാരും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്

January 19, 2021
1 minute Read

പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യത്തെ കത്തോലിക്ക സഭാധ്യക്ഷന്മാരും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്. സിബിസിഐ തലവനും ബോംബെ ലത്തീന്‍ അതിരൂപത അധ്യക്ഷനുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കെസിബിസി പ്രസിഡന്റും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മലങ്കര കത്തോലിക്ക സഭ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ എന്നിവരാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്.

ഇന്ത്യാ സന്ദര്‍ശനത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പയെ കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി ക്ഷണിക്കണമെന്ന് കത്തോലിക്ക സഭാ നേതൃത്വം പ്രധാനമന്ത്രിയോട് ആവശ്യപ്പെടും. മാവോയിസ്റ്റ് ബന്ധമാരോപിച്ച് മുംബെയില്‍ അറസ്റ്റിലായ ജസ്വിട്ട് വൈദികന്‍ ഫാ.സ്റ്റാന്‍ സ്വാമിയെ ജയില്‍ മോചിപ്പിക്കണമെന്നതാണ് മറ്റൊരു പ്രധാന ആവശ്യം.

ന്യൂനപക്ഷ അവകാശ വിഷയങ്ങളും ക്രൈസ്തവ സഭകള്‍ നേരിടുന്ന പ്രശ്‌നങ്ങളും സഭാ തലവന്മാര്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. വടക്കേ ഇന്ത്യയില്‍ ഉള്‍പ്പെടെ ക്രൈസ്തവ വിശ്വാസികള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ സഭയ്ക്ക് ആശങ്കയുണ്ട്. സഭയുടെ ആവശ്യങ്ങള്‍ നിവേദനമായി പ്രധാനമന്ത്രിക്ക് മുന്നില്‍ സമര്‍പ്പിക്കാനാണ് തീരുമാനം. മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള മുന്‍കൈയ്യെടുത്താണ് കൂടിക്കാഴ്ചയ്ക്ക് വഴി ഒരുക്കിയതെങ്കിലും ക്വാറന്റീനിലായതിനാല്‍ അദ്ദേഹം ചര്‍ച്ചയില്‍ പങ്കെടുക്കില്ല.

Story Highlights – Prime Minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top