സംസ്ഥാന സർക്കാറിന്റെ ക്രിസ്മസ്- പുതുവത്സര ബംപർ ലോട്ടറി ഭാഗ്യവാനെ കണ്ടെത്തി

സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ്-പുതുവത്സര ബംപർ ലോട്ടറി നേടിയ ഭാഗ്യവാനെ കണ്ടെത്തി. തെങ്കാശി സ്വദേശി ഷറഫുദീനാണ് 12 കോടിയുടെ ഭാഗ്യശാലി. തിരുവനന്തപുരത്തെ ലോട്ടറി ഭവനിലെത്തി ഷറഫുദീൻ ടിക്കറ്റ് കൈമാറി.

ക്രിസ്മസ് പുതുവത്സര ബംപർ ലോട്ടറി ഒന്നാം സമ്മാനം നേടിയ ഭാഗ്യവാൻ താനാണെന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് ഷറഫുദ്ദീൻ അറിയുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഏറെയുള്ള ഷറഫുദീൻ ആര്യങ്കാവ് മുതൽ പുനലൂർ വരെ ബൈക്കിൽ ലോട്ടറി വിൽപ്പന നടത്തിയാണ് ഉപ ജീവനത്തിനുള്ള തുക കണ്ടെത്തുന്നത്. വിൽക്കാതെ മാറ്റിവച്ച ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. സമ്മാനത്തിനർഹനായതിൽ സന്തോഷമെന്ന് ഷറഫുദ്ദീൻ പറഞ്ഞു.

ആര്യങ്കാവിലെ ഭരണി ലക്കി ലോട്ടറി ഏജൻസിയി നിന്ന് ലോട്ടറി എടുത്താണ് ഷറഫുദ്ദീൻ വിൽപ്പന നടത്തുന്നത്. തിരുവനന്തപുരം ലോട്ടറി ഡയറക്റ്റിലെത്തി ഷറഫുദ്ദീൻ ടിക്കറ്റ് കൈമാറി നടപടി ക്രമങ്ങൾ പൂർത്തിയാക്കി. മലയാളിയാണെങ്കിലും വർഷങ്ങളായി തെങ്കാശിയിലാണ് ഷറഫുദ്ദീനും കുടുംബവും താമസിക്കുന്നത്.

Story Highlights – state government’s Christmas-New Year bumper lottery has found the lucky winner

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top