സയ്യിദ് മുഷ്താഖ് അലി ട്രോഫി: കേരളം ഇന്ന് തോൽവിയറിയാത്ത ഹരിയാനക്കെതിരെ

mushtaq ali kerala haryana

സയ്യിദ് മുഷ്താഖ് ട്രോഫിയിൽ കേരളത്തിന് ഇന്ന് അവസാന ഗ്രൂപ്പ് മത്സരം. ഗ്രൂപ്പ് ഇയിൽ ഹരിയാനക്കെതിരെ വാംഖഡെ സ്റ്റേഡിയത്തിലാണ് കേരളത്തിൻ്റെ ഇന്നത്തെ പോരാട്ടം. ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ കേരളത്തിൻ്റെ ക്വാർട്ടർ ഫൈനൽ സാധ്യത വർധിക്കും. ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച കേരളം കഴിഞ്ഞ മത്സരത്തിൽ ആന്ധ്രക്കെതിരെ പരാജയപ്പെട്ടിരുന്നു. അതേസമയം, കളിച്ച നാലു മത്സരങ്ങളിലും വിജയിച്ച ഹരിയാന അപാര ഫോമിലാണ്.

മികച്ച ടീം വർക്കിലൂടെയാണ് ഹരിയാന ഗ്രൂപ്പ് ഇയിൽ ഇതുവരെ കളിച്ചത്. ഹിമാൻഷു റാണ, മോഹിത് ശർമ്മ, രാഹുൽ തെവാട്ടിയ, ജയന്ത് യാദവ്, യുസ്‌വേന്ദ്ര ചഹാൽ എന്നിവരടങ്ങിയ കോർ ഗ്രൂപ്പിനൊപ്പം മറ്റ് താരങ്ങളും മികച്ച കളി കെട്ടഴിക്കുന്നുണ്ട്. ഗ്രൂപ്പ് ഇയിൽ ഒന്നാമതുള്ള ഹരിയാനയ്ക്ക് രണ്ടാം സ്ഥാനത്തുള്ള കേരളത്തെക്കാൾ മികച്ച റൺ നിരക്കുമുണ്ട്.

Read Also : സയ്യിദ് മുഷ്താഖ് അലി ട്രോഫി; ഡ‍ൽഹിക്കെതിരെ കേരളത്തിന് തകർപ്പൻ ജയം

മുഹമ്മദ് അസ്‌ഹറുദ്ദീൻ, ജലജ് സക്സേന, മുഹമ്മദ് ആസിഫ്, എസ് ശ്രീശാന്ത്, റോബിൻ ഉത്തപ്പ, സച്ചിൻ ബേബി തുടങ്ങിയ താരങ്ങളാണ് ഇതുവരെ കേരളത്തിനു വേണ്ടി നിർണായക സംഭാവനകൾ നൽകിയത്. സഞ്ജുവിന് ചില മത്സരങ്ങളിൽ മികച്ച തുടക്കം ലഭിച്ചെങ്കിലും അത് ഒരു വലിയ സ്കോറിലേക്കെത്തിക്കാൻ കഴിഞ്ഞില്ല. മൂന്നാം നമ്പറിൽ ഇറങ്ങുന്ന സഞ്ജുവിൻ്റെ പ്രകടനം ഇന്നത്തെ മത്സരത്തിൽ നിർണായകമാവും. പരാജയപ്പെട്ടാൽ ക്വാർട്ടർ ദുഷ്കരമാവും. മികച്ച റൺ നിരക്കോടെ വിജയിച്ച് ഗ്രൂപ്പിൽ ഒന്നാമതെത്തിയാൽ കേരളത്തിന് നേരിട്ട് ക്വാർട്ടറിൽ പ്രവേശിക്കാം.

Story Highlights – syed mushtaq ali trophy kerala vs haryana today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top