സയ്യിദ് മുഷ്താഖ് അലി ട്രോഫി; ഡ‍ൽഹിക്കെതിരെ കേരളത്തിന് തകർപ്പൻ ജയം

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഡല്‍ഹിക്കെതിരെ കേരളത്തിന് തകർപ്പൻ ജയം. ഒരോവര്‍ ശേഷിക്കെ ഡല്‍ഹിയുടെ 213 റണ്‍സ് വിജയലക്ഷ്യം കേരളം മറികടന്നു. റോബിന്‍ ഉത്തപ്പയും വിഷ്ണു വിനോദും നേടിയ അർധ സെഞ്ച്വറിയാണ് കേരളത്തിന് വിജയം അനായാസമാക്കിയത്. ശ്രീശാന്ത് രണ്ട് വിക്കറ്റ് നേടുകയും ചെയ്തു. ഗ്രൂപ്പ് ഇയിലെ ആവേശകരമായ മത്സരത്തില്‍ ആറു വിക്കറ്റിനായിരുന്നു കേരളത്തിന്റെ ജയം. ഇതോടെ കളിച്ച മൂന്ന് കളികളില്‍ മൂന്നും ജയിച്ച് കേരളം പന്ത്രണ്ട് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമതായി. സ്കോർ: ഡൽഹി- 212/4 (20), കേരളം-218/4 (19)

ടോസ് നേടി ബാറ്റിം​ഗിനിറങ്ങിയ ഡൽഹിക്ക് വേണ്ടി ശിഖർ ധവാൻ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. 48 പന്തിൽ നിന്ന് ഏഴ് ബൗണ്ടികളും മൂന്ന് സിക്സുകളുമായി 77 റൺസാണ് ധവാൻ അടിച്ചു കൂട്ടിയത്. ഒടുവിൽ ശ്രീശാന്തിന് വിക്കറ്റ് നൽകി ധവാൻ മടങ്ങി. 25 പന്തില്‍ നിന്ന് പുറത്താകാതെ 52 റണ്‍സെടുത്ത ലളിത് യാദവാണ് സ്‌കോറിം​ഗിൽ രണ്ടാമന്‍. ഹിമ്മത്ത് സിം​ഗ് 26 ഉം അനുജ് റാവത്ത് 27 ഉം റണ്‍സെടുത്തു.

മറുപടി ബാറ്റിം​ഗിനിറങ്ങിയ കേരളത്തിന് തുടക്കത്തിലെ തിരിച്ചടി നേരിട്ടു. കഴിഞ്ഞ മത്സരത്തില്‍ 54 പന്തില്‍ 137 റണ്‍സുമായി ഹീറോയായ മുഹമ്മദ് അസ്‌ഹറുദ്ദീനെ ആദ്യ ഓവറില്‍ കേരളത്തിന് നഷ്‌ടമായി. പേസര്‍ ഇശാന്ത് ശര്‍മയുടെ മൂന്നാം പന്തില്‍ പുറത്താകുമ്പോള്‍ അസ്‌ഹറുദ്ദീന്‍ അക്കൗണ്ട് തുറന്നിരുന്നില്ല. മൂന്നാമനായി ക്രീസിലെത്തിയ സഞ്ജുവിനും നിരാശയായി മത്സരം. 10 പന്തില്‍ 16 എടുത്ത സഞ്ജുവിനെ നാലാം ഓവറില്‍ പ്രദീപ് സാങ്‌വാന്‍ റിട്ടേണ്‍ ക്യാച്ചില്‍ മടക്കുകയായിരുന്നു.

Story Highlights – syed mushtaq ali trophy

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top