രമേശ് ചെന്നിത്തലയുടെ കേരള യാത്രയിൽ നിന്ന് എം.കെ മുനീറിനെ ഒഴിവാക്കിയതായി ആരോപണം
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കേരള യാത്രയിൽ നിന്ന് പ്രതിപക്ഷ ഉപ നേതാവ് എം.കെ മുനീറിനിനെ ഒഴിവാക്കിയതായി ആരോപണം. കേരളയാത്രയുമായി ബന്ധപ്പെട്ട പോസ്റ്ററിൽ മുനീറിന്റെ പേരും ചിത്രവും ഉൾപ്പെടുത്താത്തതാണ് വിവാദമായത്. പോസ്റ്ററില്‍ ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി തങ്ങള്‍ക്ക് അര്‍ഹിച്ച പ്രധാന്യം ലഭിച്ചില്ലെന്നും ആക്ഷേപമുണ്ട്. ഇതിനെതിരെ പരസ്യവിമര്‍ശനവുമായി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് ആഷിഖ് ചെലവൂര്‍ രംഗത്തെത്തി.
ജനുവരി 31ന് തുടങ്ങുന്ന ചെന്നിത്തലയുടെ യാത്രയുടെ ഫേസ്ബുക്ക് പോസ്റ്ററിലാണ് എം.കെ മുനീറിന്റെ ചിത്രമില്ലാത്തത്. ഹൈദരലി തങ്ങളുടെ ചിത്രം കുഞ്ഞാലിക്കുട്ടിക്കും മുല്ലപ്പള്ളി രാമചന്ദ്രനും മറ്റു നേതാക്കള്‍ക്കുമൊപ്പം ഒരേ വലിപ്പത്തിലാണ് ചേർത്തിരിക്കുന്നത്. ഹൈദരലി ശിഹാബ് തങ്ങളുടെ ചിത്രം വയ്ക്കേണ്ട സ്ഥാനത്തല്ല വച്ചതെന്നാണ് ആക്ഷേപം.
ആഷിക് ചെലവൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ജനുവരി മുപ്പത്തി ഒന്ന് മുതൽ ആരംഭിക്കാനിരിക്കുന്ന യു.ഡി.എഫ് ഐശ്വര്യ കേരള യാത്രയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ക്യാപ്റ്റൻ, സ്വഭാവികമായും പ്രതിപക്ഷ ഉപനേതാവുംമുസ്ലിം ലീഗ് നിയമസഭാ പാർട്ടി ലീഡർ ആയ ഡോ.എം.കെ. മുനീറിനെയും ജാഥയുടെ ഉപനായകൻ ആക്കിയില്ലെങ്കിലും ആ ജാഥയുടെ കോ-ഒർഡിനേറ്റർ മാരിലെങ്കിലും ഉൾപ്പെടുത്തേണ്ടതല്ലേ.-. ജാഥയുടെ പോസ്റ്റർ ഡിസൈൻ ഇപ്പോൾ പ്രതിപക്ഷ നേതാവ് തന്നെ പുറത്തിറക്കിയിട്ടുണ്ട്. സാധാരണ ഗതിയിൽ ബഹുമാന്യരായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ചിത്രം വെക്കേണ്ട സ്ഥാനത്തല്ല വെച്ചത്… കോൺഗ്രസ് പാർട്ടിയുടെ സമുന്നത നേതാക്കളുടെ എല്ലാവരുടെയും പേരുകൾ ഉൾപ്പെടുത്താവുന്നതാണ്. കൂട്ടത്തിൽ മുസ്ലിം ലീഗിൽ നിന്ന് കഴിഞ്ഞ നാലരവർഷക്കാലം പ്രതി പക്ഷ നിരയിൽ ശക്തമായ സാന്നിധ്യവും പോരാട്ടവും നടത്തിയ മുനിർ സാഹിബിനെ ഉൾക്കൊള്ളിക്കാതിരിക്കുന്നത് അനീതിയല്ലേ…. അത് ഉൾക്കൊള്ളിക്കാൻ യു.ഡി.എഫ് നേതൃത്വം തയ്യാറാവണം…
Story Highlights – Ramesh chennithala, kerala yathra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here