നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലില്‍ നടക്കുമെന്ന് സൂചന

നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലില്‍ തന്നെ നടക്കുമെന്ന് സൂചന. ഏപ്രില്‍ 15 നും 30 നും ഇടയില്‍ തെരഞ്ഞെടുപ്പ് നടന്നേക്കും. ഒറ്റ ഘട്ടമായാകും തെരഞ്ഞെടുപ്പ് നടത്തുക. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷണറെ അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതിനിധികള്‍ അടുത്തയാഴ്ചയോടെ കേരളത്തിലെത്തും. ഇവരുടെ സന്ദര്‍ശനത്തിന് ശേഷമാകും തിയതി പ്രഖ്യാപിക്കുക. ഇതിന് മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗവും വിളിക്കും.
അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിന്റെ അന്തിമവോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ഡിസംബര്‍ 31 വരെ ലഭിച്ച അപേക്ഷകള്‍ ഉള്‍പ്പെടുത്തിയാണ് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത്. ജനുവരി ഒന്ന് മുതല്‍ ലഭിച്ചു കൊണ്ടിരിക്കുന്ന അപേക്ഷകള്‍ ഉള്‍പ്പെടുത്തി സപ്ലിമെന്ററി പട്ടിക പിന്നീട് പ്രസിദ്ധീകരിക്കും.
Story Highlights – Assembly elections- April
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.