കെ.വി. തോമസിനെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്ത് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി

കെ.വി. തോമസിനെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്ത് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍. കെ.വി. തോമസിന് ഇടത് മുന്നണിയിലേക്ക് സുസ്വാഗതം എന്നാണ് സി.എന്‍. മോഹനന്‍ ട്വന്റിഫോറിനോട് പ്രതികരിച്ചത്. കെ.വി. തോമസിനെപ്പോലെ ജനകീയനായ ഒരാളെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇടതുമുന്നണിയുമായി സഹകരിക്കുമെന്ന പ്രചാരണം നിഷേധിക്കാതെ കോണ്‍ഗ്രസ് നേതാവ് പ്രഫ. കെ.വി. തോമസ്. ചിലര്‍ തുടര്‍ച്ചയായി തന്നെ അവഹേളിക്കുകയാണ്. വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം വരെ ഹൈക്കമാന്‍ഡ് വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ തനിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നത്. തന്റെ കൃത്യമായ നിലപാട് ശനിയാഴ്ച വിശദീകരിക്കാമെന്നും കെ.വി. തോമസ് ട്വന്റിഫോറിനോട് വ്യക്തമാക്കി.
Read Also : ഇടതുമുന്നണിയുമായി സഹകരിക്കുമെന്ന പ്രചാരണം നിഷേധിക്കാതെ കെ.വി. തോമസ്
കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി കെ.വി. തോമസ് കോണ്‍ഗ്രസ് വിടുമെന്ന അഭ്യൂഹം ശക്തമായിരുന്നു. ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ സിപിഐഎം നേതൃത്വവുമായി കെ.വി. തോമസ് രഹസ്യ ചര്‍ച്ച നടത്തിയെന്നും പ്രചരിപ്പിക്കുന്നുണ്ട്.
കോണ്‍ഗ്രസില്‍ എഐസിസി സെക്രട്ടറി സ്ഥാനമോ, ജനറല്‍ സെക്രട്ടറി സ്ഥാനമോ അല്ലെങ്കില്‍ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനമോ നല്‍കണമെന്നാണ് കെ.വി. തോമസിന്റെ ആവശ്യം. അല്ലെങ്കില്‍ കൊച്ചി, വൈപ്പിന്‍, എറണാകുളം സീറ്റുകളില്‍ ഏതെങ്കിലും നല്‍കണം. എന്നാല്‍ കെപിസിസിയോ എഐസിസിയോ ഇക്കാര്യങ്ങള്‍ അംഗീകരിച്ചിരുന്നില്ല. ഇതോടെ കോണ്‍ഗ്രസ് നേതാക്കളുമായി കെ.വി. തോമസ് അകലം പാലിക്കുകയായിരുന്നു.
Story Highlights – CPIM Ernakulam District Secretary Welcome K.V. Thomas to the Left Front
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here