സ്വര്‍ണകള്ളക്കടത്ത് കേസ്; കസ്റ്റംസ് കുറ്റപത്രം വൈകും

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണകള്ളക്കടത്ത് കേസില്‍ കസ്റ്റംസ് കുറ്റപത്രം വൈകും. കേസിലെ പ്രതികള്‍ക്ക് കസ്റ്റംസ് ഇതുവരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടില്ല. ഇക്കഴിഞ്ഞ 11 ാം തിയതിയായിരുന്നു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കേണ്ടിയിരുന്നത്. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ കസ്റ്റംസ് ആറ് മാസത്തെ സമയം കൂടി ആവശ്യപ്പെട്ടു. കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി ലഭിച്ചാല്‍ മാത്രമേ കസ്റ്റംസിന് കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയൂ.
നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയ കേസിലാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നത്. ജൂലൈ 15നായിരുന്നു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. നിലവില്‍ കേസുമായി ബന്ധപ്പെട്ട് എന്‍ഐഎയുടെയും എന്‍ഫോഴ്‌സ്‌മെന്റിന്റെയും കുറ്റപത്രം സമര്‍പ്പിച്ചുകഴിഞ്ഞിട്ടുണ്ട്.
Story Highlights – Gold smuggling case; Customs chargesheet delayed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here