Advertisement

ഗുജറാത്തിൽ ഡ്രാഗൺ ഫ്രൂട്ടിന്റെ പേരുമാറ്റി; ഇനി കമലം എന്നറിയപ്പെടും

January 20, 2021
2 minutes Read
Gujarat Dragon Fruit Kamalam

ഗുജറാത്തിൽ ഡ്രാഗൺ ഫ്രൂട്ടിൻ്റെ പേരുമാറ്റി. കമലം എന്ന പേരിലാണ് ഇനി മുതൽ ഡ്രാഗൺ ഫ്രൂട്ട് അറിയപ്പെടുക. മുഖ്യമന്ത്രി വിജയ് രൂപാണിയാണ് വിവരം അറിയിച്ചത്. ഡ്രാഗൺ ഫ്രൂട്ട് എന്ന പേര് അനുയോജ്യമായി തോന്നിയില്ലെന്നും അതുകൊണ്ടാണ് പേരുമാറ്റാൻ തീരുമാനിച്ചതെന്നും രൂപാണി മാധ്യമങ്ങളോട് പ്രതികരിച്ചു. പേരുമാറ്റത്തിനു പിന്നിൽ രാഷ്ട്രീയ കാരണങ്ങൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

“ഡ്രാഗൺ ഫ്രൂട്ട് എന്നാണ് അറിയപ്പെടുന്നതെങ്കിലും അത് അനുയോജ്യമായി തോന്നുന്നില്ല. കമലം എന്ന വാക്ക് സംസ്കൃതമാണ്. ഡ്രാഗൺ ഫ്രൂട്ടിൻ്റെ രൂപവും താമരയെപ്പോലെയാണ്. മാത്രമല്ല, ഡ്രാഗൺ ഫ്രൂട്ട് ചൈനയുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ടാണ് കലമം എന്നു വിളിക്കാൻ തീരുമാനിച്ചത്. ഇതിൽ രാഷ്ട്രീയ കാരണങ്ങൾ ഇല്ല.”- രൂപാണി അറിയിച്ചു.

Story Highlights – Gujarat Govt Renames Dragon Fruit as Kamalam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top