കെ. സുധാകരനെ ഡല്‍ഹിക്ക് വിളിപ്പിച്ചു; കെപിസിസി നേതൃപദവി സംബന്ധിച്ച് ചര്‍ച്ച

കെ. സുധാകരനെ ഡല്‍ഹിക്ക് വിളിപ്പിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. കെപിസിസി നേതൃപദവി സംബന്ധിച്ച കാര്യങ്ങള്‍ കെ. സുധാകരനുമായി ചര്‍ച്ച ചെയ്യും. കെപിസിസി അധ്യക്ഷ പദവി ഒഴിയാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സന്നദ്ധത അറിയിച്ചതായാണ് സൂചന. ഏത് പദവിയും ഏറ്റെടുക്കാന്‍ തയാറാണെന്നാണ് കെ. സുധാകരന്റെ പ്രഖ്യാപിത നിലപാട്.

കെ. സുധാകരന്‍ കെപിസിസി താത്കലിക അധ്യക്ഷനായേക്കുമെന്ന് സൂചനകള്‍ ഇന്നലെ തന്നെ പുറത്തുവന്നിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രന്‍ നിയമസഭാ തെരഞ്ഞടുപ്പില്‍ കല്‍പറ്റയില്‍ നിന്ന് മത്സരിക്കാന്‍ സാധ്യതയുണ്ടെന്നും ഇന്നലെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കെ. സുധാകരനോട് ഡല്‍ഹിയിലേക്ക് എത്താന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് അണികളുമായും ഘടക കക്ഷികളുമായുള്ള കെ. സുധാകരന്റെ ബന്ധം തെരഞ്ഞെടുപ്പില്‍ ഗുണകരമാകുമെന്നതാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍.

Story Highlights – K. Sudhakaran to Delhi; Discussion on KPCC leadership

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top