കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പശ്ചിമബംഗാൾ സന്ദർശനം ഇന്ന് ആരംഭിക്കും

Election Commissions visit Bengal

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പശ്ചിമബംഗാൾ സന്ദർശനം ഇന്ന് ആരംഭിക്കും. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്താൻ ആണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സന്ദർശനം. പശ്ചിമബംഗാളിൽ നിലവിലുള്ള ക്രമസമാധാന സാഹചര്യം അടക്കമുള്ള കാര്യങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തും ചീഫ് സെക്രട്ടറി സെക്രട്ടറി അടക്കമുള്ളവരുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ചർച്ചകൾ നടത്തും. സംസ്ഥാനത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേന്ദ്രസേന വിന്യാസം നടത്തുന്ന കാര്യത്തിലും ഈ സന്ദർശനത്തിൽ ചർച്ചയുണ്ടാകും

വിവിധ ഘട്ടങ്ങളിലായി പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് നടത്താനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇപ്പോഴത്തെ തീരുമാനം.

Story Highlights – The Central Election Commission’s visit to West Bengal will begin today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top