Advertisement

ഭാർഗവി വീണ്ടുമെത്തുന്നു; ബഷീറിന്റെ നീലവെളിച്ചം സിനിമയാക്കാനൊരുങ്ങി ആഷിഖ് അബു

January 21, 2021
3 minutes Read
aashiq abu ​basheer neelavelicham

വൈക്കം മുഹമ്മദ് ബഷീറിൻ്റെ നീലവെളിച്ചം എന്ന നോവൽ സംവിധായകൻ ആഷിഖ് അബു സിനിമയാക്കുന്നു. പൃഥ്വിരാജ്, റിമ കല്ലിങ്കൽ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ എന്നീ താരങ്ങളാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുക. ‘ഭാർഗവീനിലയം’ എന്ന പേരിൽ നോവൽ നേരത്തെ തന്നെ സിനിമ ആയിരുന്നു. വൈക്കം മുഹമ്മദ് ബഷീർ തന്നെയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത്.

ഗുഡ്‌നൈറ്റ് മോഹൻ്റെ നിർമ്മാണത്തിലാണ് സിനിമ പുറത്തിറങ്ങുക. ഷൈജു ഖാലിദാണ് ക്യാമറ കൈകാര്യം ചെയ്യുക. ബിജിപാലും റെക്സ് വിജയനും ചേർന്ന് സംഗീതം. എഡിറ്റർ സൈജു ശ്രീധരൻ. ചിത്രം ഈ വർഷാവസാനം ചിത്രീകരണം ആരംഭിക്കുമെന്ന് ആഷിഖ് അബു അറിയിച്ചു.

ആഷിഖ് അബുവിൻ്റെ കുറിപ്പ്:

സ്നേഹം നിറഞ്ഞവരേ, നിറത്തിന്മേൽ നിറവും വെളിച്ചത്തിന്മേൽ വെളിച്ചവും ഉപയോഗിച്ച്, ബഷീറിന്റെ ‘നീലവെളിച്ചം’ സിനിമയാക്കണമെന്നത് ഏറെ കാലമായുള്ള കൊതിയായിരുന്നു. എല്ലാം ഒത്തുവന്നത് ഇപ്പോഴാണ്. അക്ഷരസുൽത്താന്റെ നൂറ്റിപതിമൂന്നാം ജന്മദിനത്തിൽ ഈ വാർത്ത നിങ്ങളുമായി പങ്കുവെക്കാൻ ഏറെ അഭിമാനവും സന്തോഷവും ഉണ്ട്. ബഷീറിന്റെ കുടുംബങ്ങൾക്കും
ശ്രീ ഗുഡ്നൈറ്റ് മോഹനും ഹൃദയത്തിൽ നിന്നും നന്ദി. നീലവെളിച്ചം ഈ വർഷാവസാനം ചിത്രീകരണം ആരംഭിക്കും.

സ്നേഹം നിറഞ്ഞവരേ, നിറത്തിന്മേൽ നിറവും വെളിച്ചത്തിന്മേൽ വെളിച്ചവും ഉപയോഗിച്ച്, ബഷീറിന്റെ 'നീലവെളിച്ചം' സിനിമയാക്കണമെന്നത്…

Posted by Aashiq Abu on Wednesday, 20 January 2021

പ്രേതബാധയ്ക്കു കുപ്രസിദ്ധിയാർജിച്ച വീട്ടിൽ താമസിക്കാനെത്തുന്ന എഴുത്തുകാരനും അവിടെ ഉണ്ടെന്നു വിശ്വസിക്കപ്പെടുന്ന പ്രേതവും തമ്മിൽ രൂപപ്പെടുന്ന ആതമബന്ധത്തിന്റെ കഥയാണ് നീലവെളിച്ചം. പ്രേംനസീർ, മധു, വിജയനിർമല എന്നിവരാണ് വൈക്കം മുഹമ്മദ് ബഷീർ തിരക്കഥയൊരുക്കിയ ഭാർഗവീ നിലയത്തിൽ മുഖ്യകഥാപാത്രങ്ങളായത്. 1964ൽ പുറത്തുവന്ന ചിത്രം എ വിൻസെന്റ് ആണ് സംവിധാനം ചെയ്തത്. മലയാള സിനിമയിലെ ക്ലാസിക്കുകളിൽ ഒന്നാണ് ഭാർഗവീ നിലയം.

Story Highlights – aashiq abu ​is going to make vaikom muhammad basheer neelavelicham a movie

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top