Advertisement

കൊവിഡ് കേസുകൾ വർദ്ധിക്കുന്നു; കേന്ദ്ര സംഘം ലക്ഷദ്വീപിലേയ്ക്ക്

January 21, 2021
Google News 1 minute Read

ലക്ഷദ്വീപില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു. തിങ്കളാഴ്ച മുതല്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 27 കേസുകളാണ്‌. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സംഘം ഉടൻ ലക്ഷദ്വീപിലെത്തും.

ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലെ ഒരു കുക്കിനാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. ഇയാൾ ജനുവരി മൂന്നിന് കൊച്ചിയിൽ നിന്ന് കപ്പലിൽ കാവരത്തിയിലേയ്ക്ക് പുറപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ‌‌

കവരത്തിയിലാണ് പ്രതിസന്ധി ഏറെ രൂക്ഷം. കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ലക്ഷദ്വീപില്‍ ചൊവ്വാഴ്ച മുതല്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്.‌

Story Highlights – Lakshadweep, Covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here