കൊല്ലത്ത് പോക്‌സോ കേസ് പ്രതി തൂങ്ങി മരിച്ചു

പോക്‌സോ കേസ് പ്രതി റിമാൻഡിൽ കഴിയവേ തൂങ്ങിമരിച്ചു. പത്തു വയസുകാരിയായ മകളെ പീഡിപ്പിച്ച അഞ്ചൽ സ്വദേശിയാണ് ആത്മഹത്യ ചെയ്തത്. കൊല്ലം ഡോക്ടർ നായേഴ്‌സ് ഹോസ്പിറ്റലിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ കഴിയവെയായിരുന്നു ആത്മഹത്യ.

ഭാര്യ ജോലിക്ക് പോകുന്ന സമയങ്ങളിൽ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിലായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. പീഡനം സഹിക്കാതെ കുട്ടി അമ്മയോട് പരാതി പറഞ്ഞതോടെയാണ് വിവരം പുറത്തറിഞ്ഞത്. പിന്നാലെ ഇയാൾ ഒളിവിൽ പോയെങ്കിലും അഭിഭാഷക നോടൊപ്പം സ്റ്റേഷനിൽ ഹാജരായിരുന്നു.

Story Highlights – Defendant hanged in pocso case in Kollam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top