നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. 2 കോടി 69 ലക്ഷം വോട്ടർമാരാണ് പട്ടികയിലുളളത്. അതേസമയം, തെരഞ്ഞെടുപ്പ് വിജ്ഞാപനം വരെ പട്ടികയിൽ പേര് ചേർക്കാനുള്ള അവസരമുണ്ടാകും.

80 വയസിനു മുകളിൽ ഉള്ളവർക്കും അംഗപരിമിതർക്കും കൊവിഡ് രോഗികൾക്കും തപാൽ വോട്ട് അനുവദിക്കും. തപാൽ വോട്ടിന്റെ മാനദണ്ഡം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഇന്ന് പ്രഖ്യാപിക്കും. ആരോഗ്യവകുപ്പുമായി ആലോചിച്ച ശേഷമായിരിക്കും പ്രഖ്യാപനം.

അടുത്ത മാസം ആദ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനതെത്തി രാഷ്ട്രീയ കക്ഷികളുമായി ചർച്ച നടത്തും. തുടർന്ന് അടുത്തമാസം അവസാനത്തോടെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും.

Story Highlights -final voter list for the Assembly elections will be published today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top