കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി ഐഎൻറ്റിയുസി

കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി ഐഎൻറ്റിയുസി മത്സരിക്കാൻ ആളെ കിട്ടാതെ വരുന്ന സ്ഥലങ്ങളിൽ മറ്റു മാർഗമില്ലാത്തതുകൊണ്ട് മാത്രമാണ് തൊഴിലാളികളെ കോൺഗ്രസ് പരിഗണിക്കുന്നതെന്നു സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ. ഐഎൻറ്റിയുസിയുടെ ശക്തി കോൺഗ്രസ് തിരിച്ചറിഞ്ഞിട്ടില്ലെന്നും കരുണാകരനു ശേഷം കോൺഗ്രസിൽ തൊഴിലാളികൾക്ക് പ്രാധാന്യം നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ചർച്ചകൾ ആരംഭിച്ചതിനിടെയാണു കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ഐഎൻറ്റിയുസി രംഗത്തെത്തിയത്. തെരഞ്ഞെടുപ്പിൽ സംഘടനയെ പരിഗണിക്കാത്തതിനെതിരെയാണ് വിമർശനം. ഐഎൻറ്റിയുസിയുടെ ശക്തി കോൺഗ്രസ് ഇതുവരേയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ പറഞ്ഞു. കരുണാകരനു ശേഷം കോൺഗ്രസ് നേതാക്കൾ ഐഎൻറ്റിയുസിക്ക് പ്രാധാന്യം നൽകിയിട്ടില്ല.

മത്സരിക്കാനാളില്ലാത്ത സ്ഥലങ്ങളിൽ മാത്രമാണ് തൊഴിലാളി സംഘടനാ നേതാക്കളെ കോൺഗ്രസ് പരിഗണിച്ചിട്ടുള്ളത്. ഐഎൻറ്റിയുസിയ്ക്ക് ശക്തമായ അടിത്തറയുള്ള തൊഴിലാളി കേന്ദ്രങ്ങൾ എല്ലാ ജില്ലകളിലുമുണ്ട്. ഇതു തിരിച്ചറിഞ്ഞാൽ കോൺഗ്രസിനും യുഡിഎഫിനും തന്നെയാണ് ഗുണമെന്നും അദ്ദേഹം പറഞ്ഞു.

Story Highlights – INTUC slams Congress leadership

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top