കെ സുധാകരന്‍ കോണ്‍ഗ്രസ് അധ്യക്ഷനാകും; പ്രഖ്യാപനം ഉടന്‍

k sudhakaran

കെ സുധാകരന് സംസ്ഥാന കെപിസിസി അധ്യക്ഷന്റെ ചുമതല നല്‍കിക്കൊണ്ടുള്ള തീരുമാനം ഉടന്‍. ഇന്നോ നാളെയോ ഹൈക്കമാന്‍ഡ് തീരുമാനം പ്രഖ്യാപിച്ചേക്കും. മുല്ലപ്പള്ളി രാമചന്ദ്രന്‍ കല്‍പ്പറ്റയില്‍ മത്സരിക്കാനൊരുങ്ങുന്ന സാഹചര്യത്തിലാണ് തീരുമാനം.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ സുധാകരന്‍ കേരളത്തില്‍ കോണ്‍ഗ്രസിനേയും ഉമ്മന്‍ ചാണ്ടി യുഡിഎഫിനേയും നയിക്കുമെന്നാണ് വിവരം. നാളെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള ഹൈക്കമാന്‍ഡ് സംഘം കേരളത്തിലെത്തുന്നുണ്ട്.

Read Also : കെപിസിസി അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച് കെ സുധാകരന്‍

യുഡിഎഫ് നേതാക്കളെ നാളെ കാണുന്ന എഐസിസി സംഘം മറ്റന്നാള്‍ കെ സുധാകരന്‍ അടക്കം പങ്കെടുക്കുന്ന കെപിസിസി ഭാരവാഹി യോഗത്തില്‍ നേതാക്കളുടെ അഭിപ്രായം ആരായും. ഈ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാകും കെ സുധാകരന്‍ കെപിസിസി അധ്യക്ഷനാകണമെന്ന ശുപാര്‍ശ ഹൈക്കമാന്‍ഡ് സമിതി സമര്‍പ്പിക്കുക.

Story Highlights – k sudhakaran, kpcc

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top