സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെയുള്ള അവിശ്വാസ പ്രമേയം നിയമസഭയിൽ

പി ശ്രീരാമകൃഷ്ണനെ സ്പീക്കർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം നിയമസഭയിൽ അവതരിപ്പിക്കുന്നു. എം ഉമ്മർ എംഎൽഎയാണ് പ്രമേയം അവതരിപ്പിക്കുന്നത്. അതേസമയം, സ്പീക്കർക്കെതിരായ പ്രമേയം ചട്ടവിരുദ്ധമാണെന്ന് ആരോപിച്ച് ഭരണപക്ഷം രംഗത്ത് വന്നു. എന്നാൽ സാങ്കേതിക വാദങ്ങൾ ഉയർത്തിക്കാട്ടി പ്രമേയം തടയുന്നില്ലെന്ന് ഡെപ്യൂട്ടി സ്പീക്കർ വ്യക്തമാക്കി.

സ്വപ്നയുമായി ബന്ധമുണ്ടെന്ന് സ്പീക്കർ തന്നെ സമ്മതിച്ചാണെന്ന് എം ഉമ്മർ എംഎൽഎ ഉന്നയിച്ചു. മാധ്യമവാർത്തകൾക്കെതിരെ സ്പീക്കർ നിയമ നടപടി സ്വീകരിച്ചില്ല. സ്പീക്കറെ ജയിലിലടക്കാനോ അദ്ദേഹത്തിന്റെ അന്തസിനെ തരംതാഴ്ത്താനോ അല്ല പ്രമേയം അവതരിപ്പിക്കുന്നതെന്നും എം ഉമ്മർ എംഎൽഎ വ്യക്തമാക്കി.

എന്നാൽ, തന്റെ വാദത്തെ കളിയാക്കിയതിന് മന്ത്രി ജി സുധാകരൻ എതിർത്തു. പ്രമേയം ചട്ട വിരുദ്ധമെന്ന് എസ് ശർമ എംഎൽഎ പറഞ്ഞു.

പ്രമേയം പത്ര വാർത്തയെയും ഊഹാ പോഹങ്ങളെയും അടിസ്ഥാനമാക്കിയാണ്. അതുകൊണ്ട് തന്നെ പ്രമേയം നിലനിൽക്കില്ല. ആരോടെങ്കിലും സ്പീക്കർക്ക് വ്യക്തിപരമായ ബന്ധമുള്ള ത് തെറ്റല്ല. പ്രതിയുടെ കടയുടെ ഉദ്ഘാടനത്തിന് സ്പീക്കറുടെ സാന്നിധ്യമുണ്ടിയി എന്നാണ് പറയുന്നത്. ധൂർത്തും അഴിമതിയും വ്യക്തമല്ല. പ്രമേയത്തിനുള്ള നോട്ടീസ് ചട്ടവിരുദ്ധമാണെന്നും അനുവദിക്കാൻ പാടില്ലെന്നും എസ് ശർമ്മ സഭയിൽ വ്യക്തമാക്കി.

എന്നാൽ, സ്പീക്കർക്കെതിരെ പ്രാഥമിക അന്വേഷണം നടന്നിട്ടില്ലെന്നും മന്ത്രി ജി സുധാകരൻ പറഞ്ഞു. നോട്ടീസ് തെറ്റാണെന്നും നിയമ വിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു.

Story Highlights – No-confidence motion against Speaker P Sriramakrishnan in the Assembly

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top