ഓർഡർ ചെയ്ത ഭക്ഷണവുമായി വീട്ടുപടിക്കൽ എത്തി; കാൻസൽ ചെയ്ത് സ്വയം കഴിച്ച് ഡെലിവറി ഏജന്റ്; വൈറലായി വിഡിയോ

ഓർഡർ ചെയ്ത ഭക്ഷണം കാൻസൽ ചെയ്ത് സ്വയം കഴിക്കുന്ന ഡെലിവറി ഏജന്റിന്റെ ദൃശ്യങ്ങൾ വൈറലായി. ലണ്ടനിലാണ് സംഭവം. മക്ഡൊണാൾഡിൽ നിന്നാണ് ഉപഭോക്താവ് ഭക്ഷണം ഓർഡർ ചെയ്തത്. ഇവർ തന്നെയാണ് വിഡിയോ പകർത്തി പങ്കുവച്ചത്.
കഴിഞ്ഞ ദിവസമാണ് സംഭവം. ബർഗറാണ് ഉപഭോക്താവ് ഓർഡർ ചെയ്തത്. എന്നാൽ വീട്ടുപടിക്കലെത്തിയ ഡെലിവറി ഏജന്റ് ഓര്‍ഡര്‍ കാൻസൽ ചെയ്യുകയും അവിടെയിരുന്നു കൊണ്ടുവന്ന ഭക്ഷണം കഴിക്കുകയുമായിരുന്നു.
ഭക്ഷണം ഓർഡർ ചെയ്ത ആളും അയാളുടെ സഹോദരിയും മാത്രമാണ് അപ്പോള്‍ വീട്ടിലുണ്ടായിരുന്നത്. യുവതി തന്റെ ജനാലയിലൂടെ പകര്‍ത്തിയ ദൃശ്യം ട്വിറ്ററിൽ പങ്കുവയ്ക്കുകയും ഇത് പിന്നീട് വൈറലാകുകയുമായിരുന്നു. സംഭവത്തിൽ ഉപഭോക്താവ് പരാതി നൽകിയിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here