കാട്ടാന ശല്യം; നിലമ്പൂർ മേഖലയിൽ പ്രതിരോധത്തിനൊരുങ്ങി വനം വകുപ്പ്

കാട്ടാന ശല്യം രൂക്ഷമായ നിലമ്പൂർ മേഖലയിൽ പ്രതിരോധത്തിനൊരുങ്ങി വനം വകുപ്പ്. കാട്ടാനകളെ ഉൾകാടുകളിലേക്ക് തിരിച്ചയക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു. റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെ നേതൃത്വത്തിലുള്ള 41 അംഗ സംഘത്തിനാണ് വനം വകുപ്പ് രൂപം നൽകിയത്.
7 ആർ.ആർ.ടി അംഗങ്ങൾ, വനംവകുപ്പ് ജീവനക്കാർ, സുരക്ഷാ ചുമതലയുള്ള പൊലീസുകാർ. എമർജൻസി റെസ്‌ക്യൂ ഫോഴ്സ് അംഗങ്ങൾ, എന്നിവർ ഉൾപ്പെടുന്നതാണ് 41 അംഗ സംഘം. വനമേഖലയിൽ കാട്ടാനകൾ തമ്പടിച്ചിരിക്കുന്ന സ്ഥലങ്ങളിൽ സംഘം നീരിക്ഷണം ആരംഭിച്ചു. ഡ്രോൺ അടക്കമുളള സംവിധാനങ്ങളുടെ സഹായത്തോടെയാണ് തിരച്ചിൽ നടത്തുന്നത്. കാട്ടാനകളുടെ സാന്നിധ്യം കൂടുതലുള്ള മേഖല കേന്ദ്രീകരിച്ച് നടത്തുന്ന തെരച്ചിൽ വൈകുന്നേരം 5 വരെ തുടരും. കാട്ടാനകളെ കണ്ടെത്തിയാൽ തുരുത്തി ഉൾകാടുകളിലേക്ക് തന്നെ അയക്കും. തോക്ക് ഉൾപ്പെടെയുള്ള സംവിധാനങ്ങളും തിരിച്ചിൽ സംഘം കരുതിയിട്ടുണ്ട്.
നിലമ്പൂർ ടൗണിൽ ഉൾപ്പെടെ കാട്ടാനകൾ ജനജീവിതത്തിന് ഭീഷണിയാവുകയും പ്രതിഷേധം ശകതമാവുകയും ചെയ്ത സാഹചര്യത്തിലാണ് വനംവകുപ്പ് നടപടി. നിലമ്പൂർ മേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേർക്ക് പരിക്ക് എൽകുകയും ചെയ്തിരുന്നു.
Story Highlights – Wild elephant; Forest Department ready for defense in Nilambur region
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here