ദൃശ്യത്തിൽ ആരും കാണാത്ത 28 തെറ്റുകൾ; വിഡിയോ

ദൃശ്യം രണ്ടാം ഭാ​ഗം റിലീസ് ചെയ്യാനിരിക്കെ ആദ്യ ഭാ​ഗത്തിന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടുന്ന വിഡിയോ വൈറലാകുന്നു. ചിത്രത്തിൽ അധികം ആരും ശ്രദ്ധിക്കാതെ പോയ 28 തെറ്റുകളാണ് വിഡിയോയിൽ ചൂണ്ടിക്കാട്ടുന്നത്. സിനിമയെ വിമർശിക്കുകയല്ലെന്നും മറിച്ച് എന്റർടെയ്ൻമെന്റ് മാത്രമാണ് ഉദ്ദേശമെന്നും വിഡിയോയിൽ പറയുന്നുണ്ട്.

ചിത്രത്തിന്റെ തുടക്കം മുതലുള്ള തെറ്റുകൾ വിഡിയോയിലുണ്ട്. ആന്റണി പെരുമ്പാവൂരിന്റെ പൊലീസ് കഥാപാത്രം ചായക്കടയിൽ എത്തി പൊലീസ് സ്റ്റേഷൻ അന്വേഷിക്കുന്ന രം​ഗത്തിലാണ് സിനിമ തുടങ്ങുന്നത്. ഇവിടെ ചായക്കടയിലേക്ക് കഥാപാത്രം കയറുമ്പോൾ അണിയറ പ്രവർത്തകരുടെ നിഴൽ പ്രതിഫലിക്കുന്നത് കാണാം. ഇത് ഒരു തെറ്റായി ചൂണ്ടിക്കാട്ടുന്നുണ്ട്. തൊട്ടു മുന്നിൽ പൊലീസ് സ്റ്റേഷനുണ്ടെന്നിരിക്കെ, അത് അന്വേഷിച്ച് പൊലീസ് ഉദ്യോ​ഗസ്ഥൻ ചായക്കടയെ സമീപിക്കുന്നത് മറ്റൊരു തെറ്റായി വിഡിയോയിൽ കാണിക്കുന്നു.

അൻസിബയുടെ കഥാപാത്രം റോഷനെ അടിക്കുന്ന കൃത്രിമ വടിയും കാറിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന ഒളി ക്യാമറയുമൊക്കെ വിഡിയോയിലുണ്ട്. മോഹൻലാലിന്റെ കഥാപാത്രമായ ജോർജ് കുട്ടിയുടെ വാച്ചിലെ സമയം വരെ തെറ്റാണെന്ന് വിഡിയോ കാണിച്ചു തരുന്നു. ദൃശ്യത്തിലെ കഥ നടക്കുന്നത് 2013–ലാണ്. 2013 ഓഗസ്റ്റ് രണ്ട് ശനിയാഴ്ച ഇവർ ധ്യാനത്തിനു പോയെന്നാണ് ചിത്രത്തിൽ കാണിക്കുന്നത്. എന്നാൽ യഥാർഥത്തിൽ 2013 ഓഗസ്റ്റ് 2 ഒരു വെള്ളിയാഴ്ചയായിരുന്നുവെന്നും ഇവർ വിഡിയോയിലൂടെ തെളിയിക്കുന്നുണ്ട്.

Story Highlights – drishyam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top