റെക്കോർ‍ഡ് വേ​ഗത്തിൽ പത്ത് റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണ പദ്ധതി; ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും

ലെവൽ ക്രോസ് വിമുക്ത കേരളം എന്ന ലക്ഷ്യത്തിലേക്കായി സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി 10 റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണം സർക്കാർ ആർ.ബി.സി.ഡി.കെ മുഖേന നടപ്പിലാക്കുന്നു. റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണോദ്‌ഘാടനം നാളെ രാവിലെ പതിനൊന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിക്കും.

തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ്, കൊല്ലം ജില്ലയിലെ ഇരവിപുരം, മാളിയേക്കൽ മേൽപ്പാലങ്ങൾ, തൃശൂർ ജില്ലയിലെ ഗുരുവായൂർ, ചിറങ്ങര മേൽപ്പാലങ്ങൾ, പാലക്കാട് ജില്ലയിലെ വടാനംകുറിശ്ശി, അകത്തേത്തറ മേൽപ്പാലങ്ങൾ, മലപ്പുറം ജില്ലയിലെ ചേളാരി ചെട്ടിപ്പടി ,താനൂർ തെയ്യാല മേൽപ്പാലങ്ങൾ, കണ്ണൂർ ജില്ലയിലെ തലശ്ശേരി – കൊടുവള്ളി എന്നീ മേൽപ്പാലങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുന്നവ. പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ അധ്യക്ഷനും ധനമന്ത്രി ഡോ.തോമസ് ഐസക് മുഖ്യാതിഥിയുമായി ചടങ്ങിൽ പങ്കെടുക്കും.

‌പത്ത് റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണം ഒറ്റ ടെൻഡർ വിളിക്കാൻ സംസ്ഥാന സർക്കാരിന് വേണ്ടി മുപ്പത്തിയെട്ടാം കിഫ്ബി ബോർഡ് യോഗം അനുമതി നൽകിയിരുന്നു. ആവശ്യമെങ്കിൽ കിഫ്ബിയുടെ ടെക്നിക്കൽ റിസോഴ്സ് സെന്റർ സാമ്പത്തിക സഹായം നൽകും.

ഡെവലപ്മെന്റ് കോർപറേഷ(ആർ.ബി.ഡി.സി.കെ)നാണ് പദ്ധതിയുടെ എസ്പി വി. ഡിസൈൻ, ബിൽഡ്, ട്രാൻസ്ഫർ (ഡിബിറ്റി) രീതിയിലാണ് മേൽപ്പാലങ്ങളുടെ നിർമാണം നടക്കുക. ന്യൂനത സാങ്കേതിക വിദ്യ ഉപയോഗിച്ച് അതിവേഗം പൂർത്തിയാക്കാനാണ് സർക്കാരിന്റെ ലക്ഷ്യം. നവീനമായ സ്റ്റീൽ കോംപസിറ്റ് സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിക്കുക. കുറഞ്ഞ സമയം കൊണ്ട് കാര്യക്ഷമമായി നിർമാണം പൂർത്തിയാക്കാൻ കഴിയുമെന്നതാണ് ഈ സാങ്കേതിക വിദ്യയുടെ പ്രത്യേകത. ചിറങ്ങര ലയൺസ്‌ ഹാളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ ബെന്നി ബഹ്നാൻ എംപിയുടെ സാനിധ്യത്തിൽ ദേവസി എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്യും.

Story Highlights – Kifbi, Railway overbridge

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top