മാങ്കുളത്ത് പുള്ളിപ്പുലിയെ കറിവച്ച് ഭക്ഷിച്ചു

ഇടുക്കി മാങ്കുളത്ത് പുള്ളിപ്പുലിയെ കറിവച്ച് ഭക്ഷിച്ചു. ആറ് വയസുള്ള പുള്ളിപ്പുലിയെ കെണി വച്ചാണ് പിടികൂടിയത്. മാങ്കുളം സ്വദേശി വിനോദിന്റെ നേതൃത്വത്തിലാണ് പുലിയെ പിടിച്ചത്.

സംഭവത്തില്‍ അഞ്ച് പേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. ഇന്നലെയാണ് തോലുരിച്ച് പുലിയെ കറിയാക്കിയത്. തോലും പല്ലും നഖവും വില്‍പനയ്ക്ക് വച്ചുവെന്നും വിവരം.

പുലിയുടെ ഇറച്ചിയില്‍ പത്ത് കിലോയോളം കറിയാക്കി. പുലിയുടെ അവശിഷ്ടങ്ങളും കറിയും വനം വകുപ്പ് പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു നടപടി.

Story Highlights – leopard, killed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top