Advertisement

നാളെ നടത്താനിരുന്ന വാർത്താസമ്മേളനം കെ. വി തോമസ് മാറ്റിവച്ചു

January 22, 2021
Google News 1 minute Read

കൊച്ചിയിൽ നാളെ നടത്താനിരുന്ന നിർണായക വാർത്താ സമ്മേളനം റദ്ദാക്കി മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ. വി തോമസ്. കോൺ​ഗ്രസ് നേതാക്കളുടെ ഇടപെടലിനെ തുടർന്നാണ് തീരുമാനം. തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ട കെ. വി തോമസ് നാളെ ഹൈക്കമാൻഡ് പ്രതിനിധിയും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ​ഗെഹ് ലോട്ടുമായി ചർച്ച നടത്തിയേക്കുമെന്നാണ് സൂചന.

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇടഞ്ഞ് നിൽക്കുന്ന കെ. വി തോമസിനെ അനുനയിപ്പിക്കാൻ ഉമ്മൻചാണ്ടി ഇടപെട്ടിരുന്നു. കെ. വി തോമസുമായി ഫോണിൽ സംസാരിച്ച ഉമ്മൻചാണ്ടി നാളെ നടക്കുന്ന കെപിസിസി യോ​ഗത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വഴങ്ങാൻ കെ. വി തോമസ് തയ്യാറായിരുന്നില്ല.

ഒടുവിൽ കെ. വി തോമസിനെ അനുനയിപ്പിക്കാൻ കോൺ​ഗ്രസ് ഹൈക്കമാൻഡ് തന്നെ നേരിട്ട് ഇടപെട്ടുവെന്നാണ് സൂചന. ഇതാണ് ഹൈക്കമാൻഡ് പ്രതിനിധിയായി നേരിട്ട് എത്തുന്ന അശോക് ​​ഗെഹ് ലോട്ടുമായി ചർച്ചയ്ക്ക് ഇരിക്കാൻ കെ.വി.തോമസ് പ്രേരിപ്പിച്ചത്. ഉമ്മൻ ചാണ്ടി അടക്കമുള്ള അദ്ദേഹത്തോട് വൈകിട്ടോടെ വീണ്ടും സംസാരിച്ചു. കെപിസിസി വർക്കിം​ഗ് പ്രസിഡൻ്റ സ്ഥാനത്തേക്ക് അദ്ദേഹത്തെ ഉടനെ പരി​ഗണിക്കുമെന്ന് ദേശീയ നേതൃത്വം ഉറപ്പ് നൽകിയതായി റിപ്പോർട്ടുകളുണ്ട്.

Story Highlights – K V Thomas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here