കടയ്ക്കാവൂർ പോക്‌സോ കേസ്; കുട്ടിയുടെ അമ്മ നൽകിയ ജാമ്യഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും

കടയ്ക്കാവൂർ പോക്‌സോ കേസിൽ കുട്ടിയുടെ അമ്മ നൽകിയ ജാമ്യഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കേസ് കെട്ടിച്ചമച്ചതാണെന്നും, പിതാവിന്റെ സമ്മർദ്ദത്താലാണ് കുട്ടി മൊഴി നൽകിയതെന്നുമാണ് അമ്മയുടെ വാദം. തിരുവനന്തപുരം പോക്‌സോ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു കുട്ടിയുടെ അമ്മ.
അതേ സമയം. പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും കൂടാതെ ചില മരുന്നുകൾ നൽകിയതായുള്ള കുട്ടിയുടെ മൊഴിയടക്കമുള്ള കാര്യങ്ങളും ജാമ്യ ഹർജിയെ എതിർത്തു കൊണ്ട് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച കേസ് ഡയറിയും ഹാജരാക്കിയിരുന്നു. പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പതിമൂന്നുകാരൻ മകനെ അമ്മ പീഡിപ്പിച്ചുവെന്ന സമൂഹ മനസാക്ഷിയെ ഞെട്ടിച്ച സംഭവം പുറം ലോകമറിഞ്ഞത്. ഡിസംബർ 28 മുതൽ റിമാൻഡിൽ കഴിയുകയാണ് പ്രതി.
Story Highlights – Kadakkavur pocso case; The High Court will today rule on the bail petition filed by the child’s mother
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here