കിരൺ ബേദിയെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് പുതുച്ചേരി മുഖ്യമന്ത്രി രാഷ്ട്രപതിയെ കാണും

ലഫ്റ്റനന്റ് ഗവർണർ കിരൺ ബേദിയെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഇന്ന് കാണും. ലഫ്. ഗവർണറായ കിരൺ ബേദി പുതുച്ചേരിയിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും ദൈനംദിന ഭരണത്തിൽ ഇടപെടുകയാണെന്നും മുഖ്യമന്ത്രി നാരായണസാമി ആരോപിച്ചിരുന്നു. ഇതിന് തുടർച്ചയായാണ് മുഖ്യമന്ത്രിയുടെ രാഷ്ട്രപതിയെ കാണാനുള്ള നീക്കം.

ലഫ്റ്റനന്റ് ഗവർണറുടെ അംഗീകാരത്തിനായി സർക്കാർ സമർപ്പിച്ച നിർദേശങ്ങളോട് നിഷേധാത്മക മനോഭാവം പുലർത്തുന്ന കിരൺ ബേദിക്കെതിരേ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ ഡെമോക്രാറ്റിക് സെക്കുലർ നേതാക്കൾ അടുത്തിടെ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. സൗജന്യ അരി വിതരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉൾപ്പെടെ കിരൺ ബേദിയുടെ നിഷേധാത്മക നിലപാടിനെതിരേ നേരത്തെയും മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നേതാക്കൾ പരസ്യമായി രംഗത്തെത്തിയിരുന്നു.

Story Highlights – Puducherry Chief Minister has demanded the recall of Kiran Bedi. Narayanasamy will meet the President

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top