ബംഗാളിൽ തൃണമൂൽ കോൺഗ്രസ് എംഎൽഎയെ പാർട്ടിയിൽ നിന്ന് പുറത്താക്കി

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് എംഎൽഎയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ബൈശാലി ദാലിൽമിയയെയാണ് പാർട്ടി വിരുദ്ധ നടപടികളുടെ പേരിൽ പുറത്താക്കിയത്.
ബൈശാലി നേരത്തെ തൃണണൂൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. സത്യസന്ധരും ആത്മാർത്ഥതയുള്ളവരുമായ ആളുകൾക്ക് പാർട്ടിയിൽ ഇടമില്ലെന്നായിരുന്നു ബൈശാലി പറഞ്ഞത്. ഇതിന് പിന്നാലെ പാർട്ടിയുടെ അച്ചടക്ക സമിതി ചേർന്ന് ബൈശാലിയെ പുറത്താക്കുകയായിരുന്നു. മമതാ ബാനർജി മന്ത്രിസഭയിൽ നിന്ന് മുതിർന്ന നേതാവും വനംവകുപ്പ് മന്ത്രിയുമായിരുന്ന റജീബ് ബാനർജി രാജിവച്ചതിനു പിന്നാലെയാണ് ബൈശാലിയുടെ പുറത്താക്കൽ നടപടി.
Story Highlights – rinamool Congress expels MLA Baishali Dalmiya for criticising party
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here