പതിനാലാം കേരള നിയമസഭയുടെ അവസാന സമ്മേളനം ഇന്ന്

പതിനാലാം കേരള നിയമസഭയുടെ അവസാന സമ്മേളനം ഇന്ന്. ഏറെ പ്രത്യേകതകൾ നിറഞ്ഞതായിരുന്നു പതിനാലാം കേരള നിയമസഭ. സ്പീക്കർക്കും സർക്കാരിനുമെതിരേ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയങ്ങൾക്കും 14 സർക്കാർ പ്രമേയങ്ങൾക്കും സഭ സാക്ഷിയായി. ഏഴു സിറ്റിംഗ് എംഎൽഎമാരാണ് ഈ കാലയളവിൽ വിട പറഞ്ഞത്.

സഭയിലെ വാക്‌പ്പോരിന് ഇന്ന് പരിസമാപ്തി. ഇനി നേതാക്കൾ സഭയ്ക്കു പുറത്ത് ജനങ്ങളിലേക്ക്. അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങളിലൂടെയും തന്ത്രങ്ങളിലൂടെയും ശ്രദ്ധേയമായിരുന്നു നിലവിലെ സഭ. സിറ്റിംഗ് എംഎൽഎമാരിൽ കൂടുതൽ പേരെ നഷ്ടമായത് ഈ സഭാ കാലയളവിലാണ്. കെ.എം.മാണി, കെ.കെ രാമചന്ദ്രൻ നായർ, തോമസ് ചാണ്ടി, സി.എഫ് തോമസ്, വിജയൻ പിള്ള , പി.ബി അബ്ദുൾ റസാഖ്, കെ.വി വിജയദാസ് എന്നീ എംഎൽഎമാർ വേർപിരിഞ്ഞു.

ഏകദിന സമ്മേളനങ്ങളുടെ കാര്യത്തിൽ ഈ സഭ റെക്കോർഡിട്ടു. ഏഴു പ്രത്യേക സമ്മേളനങ്ങളും ആറ് അടിയന്തര പ്രമയങ്ങളും ചർച്ചയ്ക്കു വന്നു. സ്പീക്കർക്കും സർക്കാരിനുമെതിരേ വന്ന അവിശ്വാസ പ്രമേയങ്ങൾ പരാജയപ്പെട്ടു. ഡിജിറ്റലിലേക്ക് കേരള നിയമസഭ മാറിയതും സഭാടിവിയുടെ വരവും ഇതേ കാലയളവിലായിരുന്നു. കൊവിഡ് കാലത്തെ സഭാ സമ്മേളനം പുത്തൻ അനുഭവമായി. ആറു അടിയന്തര പ്രമേയങ്ങളിൽ സർക്കാർ ചർച്ചയ്ക്കു തയാറായി. 14 സർക്കാർ പ്രമേയങ്ങളും ചർച്ചയ്ക്കു വന്നു. കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായി ബിജെപിക്കും ഒരു എംഎൽഎയുണ്ടായി എന്നതും ഈ സഭയുടെ പ്രത്യേകതയാണ്.

രണ്ട് എംഎൽഎമാർ ജയിലിലും മൂന്നു മണ്ഡലങ്ങളിൽ എംഎൽഎമാർ ഇല്ലാത്തതുമായ അപൂർവ സാഹചര്യത്തിലാണ് സഭ ഇന്നു പിരിയുന്നത്. ആഴ്ചകൾക്കപ്പുറം നിയമസഭാ തെരഞ്ഞെടുപ്പ്. കൊവിഡിനെ തുടർന്ന് അവസാന ദിവസത്തെ ഫോട്ടോ സെഷൻ ഇന്നുണ്ടാകില്ല.

Story Highlights – Today is the last session of the 14th Kerala Legislative Assembly

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top