നിയമസഭ തെരഞ്ഞെടുപ്പ്; കോൺഗ്രസ് നേതൃയോഗങ്ങൾക്ക് തിരുവനന്തപുരത്ത് തുടക്കമായി

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കോൺഗ്രസ് നേതൃയോഗങ്ങൾക്ക് തിരുവനന്തപുരത്ത് തുടക്കമായി. എഐസിസി നിരീക്ഷകർ അടങ്ങിയ കേന്ദ്ര സംഘവും യോഗങ്ങളിൽ ഭാഗമാകുന്നുണ്ട്.

ഉമ്മൻചാണ്ടി ചെയർമാനായ ശേഷമുള്ള തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ പ്രഥമ യോഗം കേന്ദ്ര നേതാക്കളുടെ നേതൃത്വത്തിൽ കെപിസിസി ആസ്ഥാനത്ത് പുരോഗമിക്കുകയാണ്. യോഗത്തിന് മുന്നോടിയായി എംഎൽഎമാരുമായി അശോക് ഗലോട്ട് കൂടിക്കാഴ്ച നടത്തി.

തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള ചർച്ചകൾക്ക് നേതൃത്വം നൽകാൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും സംഘവും ഇന്നലെയാണ് കേരളത്തിലെത്തിയത്. ഘടക കക്ഷി നേതാക്കളുമായി കേന്ദ്ര സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു. മുന്നണിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിർദേശങ്ങൾ സ്വീകരിക്കുകയും കോൺഗ്രസ് നേതാക്കൾ പരസ്യ പ്രതികരണം ഒഴിവാക്കണമെന്ന ആവശ്യം കക്ഷി നേതാക്കൾ മുന്നോട്ടു വയ്ക്കുകയുമുണ്ടായി. ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിട്ടാൽ ഭരണം നേടാമെന്നും കക്ഷി നേതാക്കൾ വ്യക്തമാക്കി.

Story Highlights – Assembly elections; Congress leadership meetings begin in Thiruvananthapuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top