നിയമസഭ തെരഞ്ഞെടുപ്പ്; സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് പരസ്യമായ ചര്‍ച്ചകള്‍ ഉണ്ടാകില്ലെന്ന് രമേശ് ചെന്നിത്തല

നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ പരസ്യമായ ചര്‍ച്ചകള്‍ ഉണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അനൗദ്യോഗികമായ ചര്‍ച്ചകള്‍ നടക്കുകയാണ്. സീറ്റ് വിഭജനം വേഗത്തിലാക്കണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ ആദ്യയോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു നേതാക്കള്‍.
ജനങ്ങളുടെ അഭിപ്രായം അറിഞ്ഞുള്ള പ്രകടനപത്രികയായിരിക്കും യുഡിഎഫ് തയാറാക്കുകയെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. അതിനായി യുഡിഎഫിന്റെ പ്രകടന പത്രിക തയാറാക്കുന്ന കമ്മിറ്റി ജനങ്ങളുടെ അഭിപ്രായം അറിയുന്നതിനായി മീറ്റിംഗ് ചേര്‍ന്നിരുന്നു. കമ്മിറ്റി അംഗമായ ശശി തരൂര്‍ വിവിധ തലങ്ങളിലുള്ള ജനങ്ങളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് നയിക്കുന്ന യാത്ര ജനുവരി 31 ാം തിയതി മഞ്ചേശ്വരത്തുനിന്ന് ആരംഭിക്കും. യാത്ര എംപിമാര്‍ നേരിട്ട് ചാര്‍ജ് എടുത്ത് വിജയിപ്പിക്കും. കെ.വി. തോമസ് കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവാണ്. അദ്ദേഹം കോണ്‍ഗ്രസില്‍ തന്നെയുണ്ടാകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Story Highlights – Assembly elections; udf seats discussions
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here