Advertisement

പുള്ളിപ്പുലിയെ കറിവച്ച് കഴിച്ച സംഭവം; മുൻപും പ്രതികൾ മൃഗങ്ങളെ വേട്ടയാടിയിരുന്നതായി കണ്ടെത്തി

January 23, 2021
Google News 2 minutes Read

പുള്ളിപ്പുലിയെ കെണിവച്ചു പിടിച്ച് കറിവച്ച് കഴിച്ചവർ ഇതിനു മുൻപും മൃഗങ്ങളെ വേട്ടയാടിയിരുന്നതായി കണ്ടെത്തി. സംഘം മുൻപ് മുള്ളൻപന്നിയെ കൊന്ന് കറിവച്ചിരുന്നതായി വനം വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തി.

കഴിഞ്ഞ ദിവസമാണ് പുള്ളിപ്പുലിയെ കെണിവച്ചു പിടിച്ച് ഭക്ഷിച്ചതിന് മുനിപാറ സ്വദേശികളായ പി.കെ.വിനോദ്, വി.പി.കുര്യാക്കോസ്, സി.എസ്.ബിനു, സാലിം കുഞ്ഞപ്പൻ, വിൻസെന്റ് എന്നിവരെ മാങ്കുളം ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഉദയസൂര്യന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. വനംവകുപ്പിന് കിട്ടിയ രഹസ്യ വിവരത്തെത്തുടർന്ന് വെള്ളിയാഴ്ച നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

മാങ്കുളം മുനിപ്പാറ സ്വദേശി പി കെ വിനോദ് സ്വന്തം കൃഷിയിടത്തിൽ കെണി ഒരുക്കിയാണ് പുള്ളി പുലിയെ പിടികൂടിയത്. ആറ് വയസ് പ്രായമുള്ള പുലിയെയാണ് കഴിഞ്ഞ ബുനാഴ്ച കെണിവെച്ച് പിടികൂടിയത്. 40 കിലോയോളം മാംസം ലഭിച്ചതായി പ്രതികൾ സമ്മതിച്ചിട്ടുണ്ട്. ഇതിൽ 10 കിലോ ഇറച്ചി കറിവക്കുകയും ബാക്കി പുഴയിൽ ഒഴുകിയെന്നും പ്രതികൾ മൊഴിനൽകി. പുലിയുടെ തോലും, നഖവും, പല്ലും വിൽപ്പനയ്ക്കായി മാറ്റിയതിനുശേഷം ഇവർ ഇറച്ചി പാകം ചെയ്ത് കഴിക്കുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Story Highlights – Incident of leopard being bitten; It was found that the animals had been hunted before

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here