വാളയാര്‍ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് പാലക്കാട് പോക്‌സോ കോടതി

വാളയാര്‍ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്. പാലക്കാട് പോക്‌സോ കോടതിയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. രണ്ട് പ്രതികളുടെ റിമാന്‍ഡ് അഞ്ചാം തിയതി വരെ തുടരും. കേസ് അടുത്തമാസം അഞ്ചിന് വീണ്ടും പരിഗണിക്കും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പാലക്കാട് പോക്‌സോ കോടതി കേസ് വീണ്ടും പരിഗണിച്ചത്. കേസിലെ രണ്ട് പ്രതികള്‍ ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇവരുടെ റിമാന്‍ഡ് കാലാവധി അഞ്ചാം തിയതി വരെ നീട്ടുകയാണ് കോടതി ചെയ്തത്.

നേരത്തെ, വാളയാര്‍ കേസിലെ പ്രതികളെ വെറുതെവിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസിലെ നാല് പ്രതികളെ വെറുതെവിട്ടുള്ള വിചാരണകോടതി ഉത്തരവാണ് റദ്ദാക്കിയത്. കേസില്‍ പുനര്‍വിചാരണയ്ക്കും കോടതി ഉത്തരവിട്ടിരുന്നു. കുട്ടികളുടെ അമ്മയുടെയും സര്‍ക്കാരിന്റെയും അപ്പീല്‍ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. കേസില്‍ പുനര്‍വിചാരണ നടത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

Story Highlights – Palakkad pocso court orders further probe in Walayar case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top