തിരുവനന്തപുരം കല്ലാറില്‍ കാട്ടാന ചരിഞ്ഞു

തിരുവനന്തപുരം വിതുര കല്ലാറില്‍ കാട്ടാന ചരിഞ്ഞു. കല്ലാറിലെ ഇരുപത്താറാം മൈലില്‍ ജനവാസ മേഖലയോട് ചേര്‍ന്നാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. രാവിലെ റബ്ബര്‍ ടാപ്പിംഗിനെത്തിയ ആളാണ് ആനയെ കണ്ടത്. ഇയാള്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സ്ഥലത്ത് എത്തി.

ആനയ്‌ക്കൊപ്പം ഒരു കുട്ടിയാനയുമുണ്ട്. കുട്ടിയാനയെ സ്ഥലത്ത് നിന്ന് മാറ്റാന്‍ നടപടി തുടങ്ങി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മാത്രമേ ആന ചരിഞ്ഞതിന്റെ കാരണം വ്യക്തമാവുകയുള്ളൂവെന്ന് ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു.

Story Highlights – Thiruvananthapuram Kallar wild elephant

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top