ഇന്ത്യ- പാക് നിയന്ത്രണ രേഖയ്ക്ക് സമീപം വീണ്ടും തുരങ്കം കണ്ടെത്തി

ഇന്ത്യ- പാക് നിയന്ത്രണ രേഖയ്ക്ക് സമീപം വീണ്ടും തുരങ്കം കണ്ടെത്തി. പാകിസ്ഥാനിൽ നിന്നും ഭീകരവാദികൾ ഇന്ത്യയിലെയ്ക്ക് നുഴഞ്ഞ് കയറാൻ നിർമ്മിച്ച തുരങ്കം ആണ് കണ്ടെത്തിയത്.

ജമ്മുകശ്മീരിലെ ഹിരനഗർ സെക്ടറിൽ ഔട്ട് പോസ്റ്റ് 14 നും 15 നും ഇടയിൽ ബിഎസ്എഫ് അണ് തുരങ്കം കണ്ടെത്തിയത്. 150 ഓളം മീറ്റർ ദൈർഖ്യവും 3 അടി താഴ്ചയും തുരങ്കത്തിനുണ്ട്. ആറ് മാസത്തിനിടെ കണ്ടെത്തുന്ന നാലാമത്തെ തുരങ്കമാണിത്. നേരത്തെ സാമ്പ, ഹിരനഗർ, കത്വ മേഖലകളിൽ തുരങ്കം ബിഎസ്എഫ് കണ്ടെത്തിയിരുന്നു.

Story Highlights – Another tunnel was discovered near the Indo-Pak Line of Control

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top