റിപ്പബ്ലിക് ദിനാഘോഷം നടത്താത്ത മദ്രസകള്‍ അടച്ചുപൂട്ടുമെന്ന് വ്യാജ പ്രചാരണം [24 fact check]

റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കായി രാജ്യം ഒരുങ്ങിക്കഴിഞ്ഞു. ഇതിനിടെയാണ് റിപ്പബ്ലിക് ദിനം ആഘോഷിക്കാത്ത മദ്രസകള്‍ അടച്ചുപൂട്ടുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവിട്ടതായി വ്യാജ പ്രചാരണം നടക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മദ്രസകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടെന്നും സന്ദേശങ്ങളിലുണ്ട്. റിപ്പബ്ലിക് ദിനത്തില്‍ ദേശീയപതാക ഉയര്‍ത്താത്തതും ദേശീയഗാനം ആലപിക്കാത്തതുമായ മദ്രസകള്‍ അടച്ചുപൂട്ടുമെന്നാണ് പ്രചാരണം.

എന്നാല്‍ പ്രചാരണം വ്യാജമാണ്. റിപ്പബ്ലിക് ദിനാചരണം നടത്താത്ത മദ്രസകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന തരത്തില്‍ യാതൊരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ലെന്ന് യുപിയിലെ മൈനോരിറ്റി വെല്‍ഫെയര്‍ മന്ത്രി മോഹ്സിന്‍ റാസ അറിയിച്ചു. പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണ്. റിപ്പബ്ലിക് ദിനം മദ്രസകളില്‍ ആഘോഷിക്കണമെന്ന നിര്‍ദേശം മുന്‍പ് നല്‍കിയിട്ടുള്ളതാണ്. എന്നാല്‍ റിപ്പബ്ലിക് ദിനം ആഘോഷിക്കാത്തതിന്റെ പേരില്‍ മദ്രസകള്‍ക്കെതിരെ യാതൊരു നടപടിയും ഇതുവരെ എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Story Highlights – Fact Check: Yogi govt shut madrasas that do not celebrate Republic Day

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top