ഡയറക്ടർ ഓഫ് ക്രിക്കറ്റ് ആയി സംഗക്കാരയെ നിയമിച്ച് രാജസ്ഥാൻ റോയൽസ്

ടീമിൻ്റെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് ആയി മുൻ ശ്രീലങ്കൻ വിക്കറ്റ് കീപ്പർ കുമാർ സംഗക്കാരയെ നിയമിച്ച് രാജസ്ഥാൻ റോയൽസ്. തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് രാജസ്ഥാൻ റോയൽസ് വിവരം അറിയിച്ചത്. 2021 ഐപിഎൽ ലേലത്തിനു മുന്നോടിയായി താരങ്ങളെ റിലീസ് ചെയ്തപ്പോൾ തന്നെ ടീം ഉടമ മനോജ് ബദാലെ ഇക്കാര്യം അറിയിച്ചിരുന്നു. പുതിയ റോൾ വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് സംഗ പ്രതികരിച്ചു.
മലയാളി താരം സഞ്ജു സാംസണെ രാജസ്ഥാൻ ക്യാപ്റ്റനായി നിയമിച്ചിരുന്നു. കഴിഞ്ഞ സീസണിൽ തങ്ങളെ നയിച്ച ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ റിലീസ് ചെയ്താണ് രാജസ്ഥാൻ സഞ്ജുവിന് ക്യാപ്റ്റൻ സ്ഥാനം നൽകിയത്. കോർ ഗ്രൂപ്പ് രാജസ്ഥാൻ അങ്ങനെ തന്നെ നിലനിർത്തിയിട്ടുണ്ട്. ബെൻ സ്റ്റോക്സ്, ജോസ് ബട്‌ലർ, റിയൻ പരഗ്, രാഹുൽ തെവാട്ടിയ തുടങ്ങിയ താരങ്ങൾ ടീമിലുണ്ട്. സ്മിത്തിനൊപ്പം ഒഷേൻ തോമസ്, ടോം കറൻ, അങ്കിത് രാജ്പൂത്, ആകാശ് സിംഗ്, അനിരുദ്ധ ജോഷി, ശശാങ്ക് സിംഗ്, വരുൺ ആരോൺ എന്നിവരെയും രാജസ്ഥാൻ റിലീസ് ചെയ്തു.
Story Highlights – Kumar Sangakkara Joins Rajasthan Royals As Director Of Cricket
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here