ലുലുമാളിൽ യുവതിയ്ക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ സംഭവം; പ്രതിയെ പിടികൂടാനാവാതെ പൊലീസ്

ക്രിസ്മസ് ദിനത്തിൽ എറണാകുളം ലുലുമാളിൽ യുവതിക്ക് നേരെ നഗ്‌നത പ്രദർശനം നടത്തിയ സംഭവത്തിൽ പ്രതിയെ പിടികൂടാനാവാതെ പൊലീസ്. പ്രതിയുടെ ചിത്രങ്ങൾ പുറത്തുവിടുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തിട്ടും ഇയാളെ പറ്റി വിവരമൊന്നും ലഭിച്ചിട്ടില്ല.

കാക്കനാട് ഐടി മേഖലയിൽ ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിനി ക്രിസ്മസ് ദിനത്തിൽ സുഹൃത്തുക്കൾക്കൊപ്പം മാളിലെത്തിയപ്പോഴാണ് യുവാവ് നഗ്‌നതാ പ്രദർശനം നടത്തിയത്. രണ്ടാം നിലയിലെ വെസ്റ്റ് സൈഡ് എന്ന വസ്ത്രവ്യാപാരസ്ഥാപനത്തിൽ വച്ചായിരുന്നു സംഭവം. യുവതിയുടെ പരാതിയിൽ അന്വേഷണം നടത്തിയ കളമശേരി പൊലീസ് പ്രതിയെ തിരിച്ചറിയുന്നവർ വിവരം നൽകുമെന്ന പ്രതീക്ഷയിൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടെങ്കിലും ഫലമുണ്ടായില്ല.

മാളിലെ രജിസ്റ്ററിൽ നിന്ന് ഇയാളുടെ പേരോ വിവരങ്ങളോ ലഭിച്ചില്ല. ഇടപ്പള്ളിയിലെയും പരിസരപ്രദേശങ്ങളിലെയും സിസിടിവികൾ പരിശോധിച്ചെങ്കിലും വ്യക്തമായ ദൃശ്യങ്ങൾ ലഭിക്കാത്തതോടെ അന്വേഷണം ഇഴഞ്ഞു. വനിതാ കമ്മീഷൻ ഇടപെടലിനെ തുടർന്ന് കേസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചങ്കിലും തദ്ദേശ തെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള തിരക്കുകളിൽ അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായില്ല. ഡിസംബർ മാസത്തിൽ തന്നെ മാളിൽ വച്ച് യുവ നടിയെ അപമാനിക്കാൻ ശ്രമിച്ച രണ്ടു ദിവസത്തിനകം പ്രതികളെ പൊലീസ് പിടികൂടിയിരുന്നു. നഗ്‌നതാ പ്രദർശനം നടത്തിയ കേസിൽ പരാതിക്കാരി ഉണ്ടായിട്ടും ഒരുമാസത്തോട് അടുത്തിട്ടും പ്രതിയെ പറ്റി യാതൊരു വിവരവുമില്ല.

Story Highlights – Nudity incident against a young woman at Lulu Mall; Police were unable to apprehend the accused

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top