മദ്യവില വർധനവിൽ 200 കോടി രൂപയുടെ അഴിമതി; രമേശ് ചെന്നിത്തല

Ramesh Chennithala state government

സംസ്ഥാനത്തെ മദ്യവില വർധനവിൽ 200 കോടി രൂപയുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേഴ് ചെന്നിത്തല. മദ്യവിലയിൽ 7 ശതമാനം വർധന വരുത്തിയത് സ്വകാര്യ ഡിസ്റ്റിലറികൾക്ക് അനർഹമായ സാമ്പത്തിക നേട്ടവും ലാഭവുമാണ്. ഇത് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് കത്തു നൽകി എന്നും ചെന്നിത്തല പറഞ്ഞു.

വില വർധിപ്പിച്ചതു വഴി 200 കോടിയിലധികം രൂപയുടെ അധിക വരുമാനമാണ് സ്വകാര്യ ഡിസ്റ്റിലറികൾക്ക് ലഭിക്കുന്നത്. ഡിസ്റ്റിലറി ഉടമകളുമായി മുഖ്യമന്ത്രി പിണരായി വിജയനും എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണനും നടത്തില ഇടനില ചർച്ചകളുടെയും ഗൂഢാലോചനകളുടെയും അടിസ്ഥാനത്തിലാണ് വിലവർധനയെന്നും ചെന്നിത്തല പറഞ്ഞു.

Story Highlights – Ramesh Chennithala against state government

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top