Advertisement

കേന്ദ്രബജറ്റ് അവതരണത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി; രാജ്യം സാക്ഷ്യം വഹിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ കമ്മി ബജറ്റിന്

January 24, 2021
Google News 3 minutes Read

കേന്ദ്രബജറ്റ് അവതരണത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി. രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ കമ്മി ബജറ്റിനാകും. കഴിഞ്ഞ ബജറ്റ് ലക്ഷ്യമിട്ടതിനേക്കാൾ 79 ശതമാനം ധനക്കമ്മിയാണ് നിലവിൽ രാജ്യം അഭിമുഖീകരിക്കുന്നത്. കൊവിഡ് മഹാമാരിയിൽ തകർന്നു കൊണ്ടിരിക്കുന്ന രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പിടിച്ചുകെട്ടാൻ സർക്കാർ ഏറെ പരിശ്രമിക്കേണ്ടിവരുമെന്നതും ഈ ബജറ്റിലെ പ്രത്യേകതയാണ്.

അതേസമയം, മുമ്പൊരിക്കലും ഇല്ലാത്ത സമീപനവും ദിശയും ആകും 2021 ൽ താൻ അവതരിപ്പിക്കുക എന്നാണ് വരാനിരിക്കുന്ന ബജറ്റിന്മേലുള്ള ധനമന്ത്രി നിർമ്മല സീതാരാമന്റെ അവകാശവാദം. പതിവ് വരവ് ചെലവ് കണക്കാകില്ല ഇത്തവണത്തെ ബജറ്റ് എന്ന് അവർ വാദിക്കുന്നു. കുത്തനെ ഇടിഞ്ഞ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതാവണം ഈ ബജറ്റിന്റെ ലക്ഷ്യം. വലിയ ഉത്തരവാദിത്വം ഇക്കാര്യത്തിൽ സർക്കാരിനുമേലുണ്ട്.

്2020-21 വാർഷിക ബജറ്റ് അവതരിപ്പിക്കുമ്പോൾ സർക്കാർ ലക്ഷ്യമിട്ട ധനകമ്മി 7.96 ലക്ഷം കോടി രൂപയായിരുന്നു. എന്നാൽ, സി.എ.ജി റിപ്പോർട്ട് അനുസരിച്ച് 2020 ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള ധനകമ്മി 8.7 ലക്ഷം കോടി രൂപയാണ്. ബജറ്റ് ലക്ഷ്യമിട്ടതിനേക്കാൾ 79 ശതമാനമാണ് കമ്മി. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സമ്പദ്വ്യവസ്ഥയുടെ വളർച്ചയെ സഹായിക്കുന്നതിനും വിവിധ മേഖലകളെ ബജറ്റിന് പിന്തുണച്ചേ മതിയാവൂ. മധ്യവർഗി നികുതിദായകർക്ക് പ്രതീക്ഷ നൽകുന്ന നിർദ്ദേശങ്ങൾ ചേർക്കാതെ ഇത്തവണയും ബജറ്റ്് എഴുതാൻ നിർമ്മല സീതാരാമന് സാധിക്കില്ല. പ്രത്യേകിച്ച് 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കൂടി നടക്കാൻ പോകുന്നതിനാൽ. ഇതെല്ലാം വിരൽചൂണ്ടുന്നത് 2021-22 ബജറ്റ് ഇതുവരെ അവതരിപ്പിച്ചവയിൽ ഏറ്റവും വലിയ കമ്മി ബജറ്റുകളിൽ ഒന്നാവും എന്നത് തന്നെ. എന്നാൽ, ഈ വെല്ലുവിളികൾക്കിടയിലും അടിസ്ഥാന സൗകര്യ വികസനമേഖലയിൽ വലിയ നിക്ഷേപത്തിന് സർക്കാർ ഒരുങ്ങുന്നു എന്നതാണ് വിവരം. ബജറ്റവതരണത്തിന് മുന്നോടിയായി ജനുവരി 30 ന് കേന്ദ്രം സർവ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്.

Story Highlights – There are only days left for the presentation of the Union Budget; The country is witnessing the largest deficit budget in history

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here