കൊവിഡ് വ്യാപനം: മൂവാറ്റുപുഴയിലെ കോടതികളുടെ പ്രവര്‍ത്തനത്തില്‍ ഭാഗിക നിയന്ത്രണം

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മുവാറ്റുപുഴയിലെ കോടതികളുടെ പ്രവര്‍ത്തനത്തില്‍ ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തി. അഭിഭാഷകര്‍ക്കും കോടതി ജീവനക്കാര്‍ക്കും കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് നടപടി. കോടതിയില്‍ ഹാജരാകേണ്ടെന്ന് അഭിഭാഷകര്‍ക്ക് നിര്‍ദേശം നല്‍കി. കേസുകള്‍ മാറ്റിവെക്കാനും തീരുമാനമായി. ഒരാഴ്ചത്തേക്കാണ് നിയന്ത്രണം.
അതേസമയം, സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നത് ആശങ്കാജനകമെന്ന് ഐഎംഎ അറിയിച്ചു. മുഖ്യമന്ത്രിയെയും ആരോഗ്യ വകുപ്പ് മന്ത്രിയെയും ഈ ആശങ്ക അറിയിച്ചിട്ടുണ്ട്. പ്രതിദിനം ഒരുലക്ഷം ടെസ്റ്റുകളെങ്കിലും നടത്തണം. തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ വരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത ആവശ്യമാണെന്നും ഡോ. സുല്‍ഫി നൂഹ് ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights – covid – courts Muvattupuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here