ട്രാക്ടര്‍ റാലിയുടെ റിഹേഴ്‌സല്‍ എന്ന രീതിയില്‍ പ്രചരിക്കുന്ന വിഡിയോയുടെ യാഥാര്‍ത്ഥ്യം [24 fact check]

-/ മെര്‍ലിന്‍ മത്തായി
കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ ശക്തമായ പ്രക്ഷോഭങ്ങള്‍ക്കിടെ, റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്താനൊരുങ്ങുകയാണ് കര്‍ഷകര്‍. ഇതോടനുബന്ധിച്ച് നടക്കുന്ന റിഹേഴ്‌സല്‍ എന്ന തലക്കെട്ടോടെയാണ് 59 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു വിഡിയോ ഇപ്പോള്‍ പ്രചരിക്കുന്നത്. നിരവധി പേര്‍ ഈ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള കമന്റുകളും കാണാം.
എന്നാല്‍ പ്രചരിക്കുന്ന വിഡിയോ ഇന്ത്യയിലേതല്ല എന്നതാണ് യാഥാര്‍ത്ഥ്യം. അയര്‍ലന്‍ഡിലെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ക്രിസ്മസിനോടനുബന്ധിച്ച് അയര്‍ലന്‍ഡില്‍ എല്ലാവര്‍ഷവും നടത്താറുള്ള ട്രാക്ടര്‍ റണ്ണിലെ ദൃശ്യങ്ങളാണ് ഇവ. ക്രിസ്മസ് ട്രീയും, നക്ഷത്രവും, ലൈറ്റുകളുമെല്ലാം ഉപയോഗിച്ച് അലങ്കരിച്ച ട്രാക്ടറുകള്‍ ആണ് റാലിയില്‍ അണിനിരക്കുന്നത്. 2020 ഡിസംബര്‍ മുതല്‍ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പലയിടത്തായി പ്രത്യക്ഷപെട്ടിട്ടുണ്ട്.
ഡെല്‍റ്റ അഗ്രി ബിസിനസ് എന്ന ഫേസ്ബുക്ക് പേജില്‍ 2020 ഡിസംബര്‍ 16ന് ഇതേ വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്തുമെന്ന് 2021 ജനുവരി രണ്ടിനാണ്, ഇന്ത്യയിലെ കര്‍ഷകര്‍ പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിന് മുന്‍പേ പ്രചരിക്കുന്ന ഈ വിഡിയോയ്ക്ക്, ഇന്ത്യയിലെ ട്രാക്ടര്‍ റാലിയുമായി യാതൊരു ബന്ധവുമില്ല.
Story Highlights – fact check, farmers protest, tractor rally
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here