വടകരയില്‍ എല്‍ജെഡി ജില്ലാ അധ്യക്ഷന്‍ സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത് തെറ്റ്; ജെഡിഎസ്

എല്‍ജെഡിക്കെതിരെ ആഞ്ഞടിച്ച് ജെഡിഎസ് കോഴിക്കോട് ജില്ലാ നേതൃത്വം. വടകരയില്‍ എല്‍ജെഡി ജില്ലാ അധ്യക്ഷന്‍ സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത് തെറ്റാണെന്ന് ജെഡിഎസ് നേതൃത്വം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഘടക കക്ഷികള്‍ പരസ്പരം ചെളി വാരി എറിയുന്ന സമീപനവും സ്വന്തം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് പ്രവര്‍ത്തനം തുടങ്ങിയെന്ന വെളിപ്പെടുത്തലും യുഡിഎഫ് രീതിയാണ്. ഇത്തരം സമീപനങ്ങള്‍ എല്‍ഡിഎഫ് കൈക്കൊള്ളാറില്ല. കുറേക്കാലം യുഡിഎഫില്‍ നിന്നതിന്റെ ഹാംഗ് ഓവറില്‍ എല്‍ജെഡി ജില്ലാ നേതൃത്വം നടത്തുന്ന ഇത്തരം സമീപനങ്ങള്‍ മുന്നണിക്ക് ഗുണകരമാവില്ലെന്ന് ജെഡിഎസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ ലോഹ്യ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Story Highlights – ljd, jds

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top