നേമം ബിജെപിയുടെ ഗുജറാത്തല്ല, കോണ്‍ഗ്രസിന്റെ രാജസ്ഥാന്‍: എം.എം. ഹസന്‍

നേമം മണ്ഡലത്തില്‍ ഇത്തവണ അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന് എം.എം. ഹസന്‍. നേമം ബിജെപിയുടെ ഗുജറാത്തല്ല. കോണ്‍ഗ്രസിന്റെ രാജസ്ഥാനാണെന്നും എം.എം. ഹസന്‍ കോഴിക്കോട്ട് പറഞ്ഞു.
അതേസമയം, സോളാര്‍ കേസ് സിബിഐക്ക് വിട്ടത് സിപിഐഎമ്മിന്റെ പ്രതികാര നടപടിയെന്ന് എം.എം. ഹസന്‍ പറഞ്ഞു. സോളാര്‍ കേസ് പ്രചാരണത്തിലൂടെയാണ് സിപിഐഎം അധികാരത്തില്‍ എത്തിയത്. അത് വീണ്ടും ആവര്‍ത്തിക്കാനാണ് ശ്രമം. പെരിയ, ഷുഹൈബ് കേസുകള്‍ സിബിഐക്ക് വിട്ടാല്‍ പ്രേരണാ കുറ്റത്തിന് പിണറായി വിജയനും പ്രതിയാകുമെന്നും എം.എം. ഹസന്‍ ആരോപിച്ചു.
കേരളാ പൊലീസ് അന്വേഷിച്ച് പരാജയപ്പെട്ട കേസ് സിബിഐക്ക് വിടുന്നത് രാഷ്ട്രീയ ദുരുദ്യേശത്തോടെയാണ്. രാഷ്ട്രീയ പ്രതികാരമാണ്. സിപിഐഎമ്മിന്റെ ഗതികേടാണിത്. തുടര്‍ ഭരണത്തിന് സോളാര്‍ കേസ് പ്രചാരണമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അത് വ്യാമോഹമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights – nemom is not BJP’s Gujarat: MM Hassan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here