ജയ് ശ്രീറാം വിളിക്കാൻ ആരെയും നിർബന്ധിക്കുന്നില്ല; യോഗി ആദിത്യനാഥ്

forcing Shri Ram Adityanath

ജയ് ശ്രീറാം വിളിക്കാൻ ആരെയും നിർബന്ധിക്കുന്നില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യാനാഥ്. ഇത്തരം സ്തുതികൾ മോശമായി തോന്നേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം താൻ പങ്കെടുത്ത യോഗത്തിനിടെ ജയ് ശ്രീറാം വിളികൾ ഉയർന്നതിൻ്റെ പശ്ചാത്തലത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രസംഗം നിർത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ആദിത്യനാഥിൻ്റെ പ്രതികരണം.

“ജയ് ശ്രീറാം എന്നാൽ പരസ്പരം അഭിവാദ്യം ചെയ്യലാണ്. ആരെങ്കിലും അങ്ങനെ പറഞ്ഞാൽ അത് മോശമായി കാണേണ്ടതില്ല. നമസ്‌കാരം അല്ലെങ്കിൽ ജയ്ശ്രീറാം എന്ന് അഭിവാദ്യം ചെയ്യുന്നത് ഉപചാരത്തിന്റെ ഭാഗമായാണ്. ജയ്ശ്രീറാം വിളിക്കാൻ ആരെയും നിർബന്ധിക്കുന്നില്ല. ആരെങ്കിലും അങ്ങനെ വിളിച്ചാൽ അത് എങ്ങനെ മമതയെ അപമാനിക്കലാകും?”- ആദിത്യനാഥ് പറഞ്ഞു.

Story Highlights – Not forcing anyone to say ‘Jai Shree Ram’ Yogi Adityanath

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top