പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; കെ‌.എസ് ചിത്രയ്ക്ക് പത്മഭൂഷൺ; എസ്പിബിക്ക് പത്മവിഭൂഷൺ

പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കെ. എസ് ചിത്രയ്ക്ക് പത്മഭൂഷൻ പുരസ്കാരവും എസ്. പി ബാലസുബ്രഹ്മണ്യത്തിന് പത്മവിഭൂഷൺ പുരസ്കാരവും ലഭിച്ചു.

കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്കും മാധവന്‍ നമ്പ്യാര്‍ക്കും പത്മശ്രീ ലഭിച്ചു. തരുണ്‍ ഗൊഗോയ്ക്കും രാംവിലാസ് പാസ്വാനും കേശുഭായി പട്ടേലിനും മരണാനന്തരബഹുമതിയായി പത്മഭൂഷണ്‍ പ്രഖ്യാപിച്ചു. മുന്‍ സ്പീക്കര്‍ സുമിത്ര മഹാജനും പത്മഭൂഷന് അർഹയായി. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് പത്മവിഭൂഷൺ ലഭിച്ചു.

ബാലൻ പുത്തേരി (വിദ്യാഭ്യാസം)- പത്മശ്രീ

കെ. കെ രാമചന്ദ്ര പുലവാർ (കല)- പത്മശ്രീ

ഡോ. ധനഞ്ജയ് ദിവാകർ (മെഡിസിൻ)-പത്മശ്രീ

Story Highlights – Padma award, K S Chithra, S P Balasubrahmaniam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top