സോളാര്‍ കേസ് സിബിഐയ്ക്ക് വിട്ടത് സ്വാഭാവിക നടപടി മാത്രം: കാനം രാജേന്ദ്രന്‍

സോളാര്‍ കേസ് സിബിഐയ്ക്ക് വിട്ട നടപടി സ്വാഭാവികം മാത്രമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ഉമ്മന്‍ചാണ്ടി ഭയക്കേണ്ടതില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് ലാവ്‌ലിന്‍ കേസ് സിബിഐയ്ക്ക് വിട്ടത്. അവസാന മന്ത്രിസഭാ യോഗത്തിലായിരുന്നു ആ തീരുമാനമെന്നത് മറക്കേണ്ടെന്നും കാനം രാജേന്ദ്രന്‍ ഓര്‍മിപ്പിച്ചു. തെരഞ്ഞെടുപ്പ് വരാന്‍ പോകുന്നു എന്ന് കരുതി ഒരു കാര്യവും ചെയ്യരുത് എന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, സോളാര്‍ കേസ് സിബിഐക്ക് വിട്ട സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ശക്തമായ പ്രതിരോധം തീര്‍ത്ത് യുഡിഎഫും കോണ്‍ഗ്രസും രംഗത്ത് എത്തി. ഏത് ഏജന്‍സി അന്വേഷണം നടത്തിയാലും ഭയമില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കളും സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു.സോളാര്‍ കേസില്‍ ഇതുവരെ നടപടി എടുക്കാതിരുന്നത് സര്‍ക്കാരിന്റെ കഴിവില്ലായ്മയാണെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ വിമര്‍ശനം. നീക്കം ഇടതു സര്‍ക്കാരിന് തിരിച്ചടിയാകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Story Highlights – Solar case- Kanam Rajendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here