Advertisement

സംസ്ഥാനത്ത് ഇന്ന് കൊവിഡ് വാക്സിന്‍ സ്വീകരിച്ചത് 18,450 ആരോഗ്യ പ്രവര്‍ത്തകര്‍

January 25, 2021
Google News 1 minute Read

സംസ്ഥാനത്ത് ഇന്ന് 18,450 ആരോഗ്യ പ്രവര്‍ത്തകര്‍ കൊവിഡ് വാക്സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. കൊവിഡ് വാക്സിനേഷന്‍ വര്‍ധിപ്പിക്കാന്‍ ആവിഷ്‌ക്കരിച്ച ആക്ഷന്‍ പ്ലാനിന്റെ ഭാഗമായി വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം 249 വരെയാക്കാന്‍ തീരുമാനിച്ചിരുന്നു.

ഇതിന്റെ ഭാഗമായി ഇന്ന് 227 കേന്ദ്രങ്ങളിലാണ് വാക്സിനേഷന്‍ നടന്നത്. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ (25) വാക്സിനേഷന്‍ കേന്ദ്രങ്ങളുള്ളത്. ആലപ്പുഴ 15, എറണാകുളം 21, ഇടുക്കി 12, കണ്ണൂര്‍ 15, കാസര്‍ഗോഡ് 14, കൊല്ലം 14, കോട്ടയം 16, കോഴിക്കോട് 16, മലപ്പുറം 12, പാലക്കാട് 14, പത്തനംതിട്ട 25, തിരുവനന്തപുരം 25, തൃശൂര്‍ 19, വയനാട് 9 എന്നിങ്ങനെയാണ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍.

തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (2124) വാക്സിന്‍ സ്വീകരിച്ചത്. ആലപ്പുഴ 1186, എറണാകുളം 1796, ഇടുക്കി 883, കണ്ണൂര്‍ 1390, കാസര്‍ഗോഡ് 819, കൊല്ലം 1169, കോട്ടയം 1484, കോഴിക്കോട് 1371, മലപ്പുറം 876, പാലക്കാട് 1313, പത്തനംതിട്ട 1594, തിരുവനന്തപുരം 1739, തൃശൂര്‍ 2124, വയനാട് 706 എന്നിങ്ങനെയാണ് ഇന്ന് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം. ശനിയാഴ്ച 80 കേന്ദ്രങ്ങളിലായി 6236 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്സിന്‍ നല്‍കി. ഇതോടെ ആകെ 72,530 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്സിനേഷന്‍ സ്വീകരിച്ചത്.

സംസ്ഥാനത്താകെ ആരോഗ്യ പ്രവര്‍ത്തകരും കൊവിഡ് മുന്നണി പോരാളികളും ഉള്‍പ്പെടെ 4,97,441 പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സര്‍ക്കാര്‍ മേഖലയിലെ 1,89,100 പേരും സ്വകാര്യ മേഖലയിലെ 2,09,991 പേരും ഉള്‍പ്പെടെ 3,99,091 ആരോഗ്യ പ്രവര്‍ത്തകരാണ് രജിസ്റ്റര്‍ ചെയ്തത്. ഇതുകൂടാതെ 2965 കേന്ദ്ര ആരോഗ്യ പ്രവര്‍ത്തകരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കൊവിഡ് മുന്നണി പോരാളികളുടെ രജിസ്ട്രേഷനാണ് നടക്കുന്നത്. 75,592 ആഭ്യന്തര വകുപ്പിലെ ജീവനക്കാരും, 6,600 മുന്‍സിപ്പല്‍ വര്‍ക്കര്‍മാരും, 13,193 റവന്യൂ വകുപ്പ് ജീവനക്കാരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Story Highlights – covid vaccine, covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here