എല്‍ഡിഎഫിന് പിന്നാലെ ഡോര്‍ ടു ഡോര്‍ ക്യാമ്പയിന്‍ നടത്താനൊരുങ്ങി യുഡിഎഫ്
എല്‍ഡിഎഫിന് പിന്നാലെ ഡോര്‍ ടു ഡോര്‍ ക്യാമ്പയിന്‍ നടത്താനൊരുങ്ങി യുഡിഎഫും. പ്രതിപക്ഷ നേതാവ് നയിക്കുന്ന ഐശ്വര്യ കേരള യാത്രക്ക് പിന്നാലെയാകും ക്യാമ്പയിന്‍ ആരംഭിക്കുക. അനൗദ്യോഗിക സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടങ്ങിയ യുഡിഎഫ് ഈ മാസം 31 ന് ആരംഭിക്കുന്ന ഐശ്വര്യ കേരള യാത്രയോടെയാണ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നത്. യാത്രക്കപ്പുറം പൊതുജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാനാണ് ഡോര്‍ ടു ഡോര്‍ ക്യാമ്പയിന് യുഡിഎഫും തയാറെടുക്കുന്നത്.
ഔദ്യാഗിക സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് യുഡിഎഫ് കടന്നിട്ടില്ലെങ്കിലും കൂടുതല്‍ സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്ന കാര്യം ഉറപ്പാണ്. അതേസമയം, തെരഞ്ഞെടുപ്പില്‍ വടകരയില്‍ മാത്രമായിരിക്കും പ്രചാരണത്തിനിറങ്ങുകയെന്നതില്‍ മാറ്റമില്ലെന്ന നിലപാടിലാണ് കെ മുരളീധരന്‍. കൂടുതല്‍ എംഎല്‍എമാരെ വിജയിപ്പിച്ചെടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നാണ് എല്‍ഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയതെന്ന
വിലയിരുത്തലിനും എല്‍ഡിഎഫ് ഗൃഹസന്ദര്‍ശന പരിപാടിക്കും പിന്നാലെയാണ് യുഡിഎഫ് ക്യാമ്പും സജീവമാകുന്നത്.
Story Highlights – UDF is preparing to launch a door-to-door campaign
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here