സിഎജി റിപ്പോര്‍ട്ട് സാമാന്യ നീതിയുടെ നിഷേധം: ധനമന്ത്രി

Petrol price hike ;Thomas Isaac against the central government

സാമാന്യ നീതിയുടെ നിഷേധമാണ് സിഎജി റിപ്പോര്‍ട്ടെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്. രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു.

സിഎജിക്ക് മുന്നില്‍ കീഴടങ്ങാനില്ലെന്നും തോമസ് ഐസക്. വികസന പ്രവര്‍ത്തനങ്ങള്‍ മുടങ്ങുന്നത് അംഗീകരിക്കാനാകില്ലെന്നും കിഫ്ബി വേണ്ടെങ്കില്‍ പദ്ധതികള്‍ക്ക് എങ്ങനെ പണം കണ്ടെത്തുമെന്ന് പറയാന്‍ പ്രതിപക്ഷം തയ്യാറാവണമെന്നും തോമസ് ഐസക് പറഞ്ഞു.

Read Also : സിഎജി റിപ്പോർട്ടിനെതിരായ പ്രമേയം നിയമസഭയിൽ ശബ്ദ വോട്ടോടെ പാസായി

കിഫ്ബിയുടെ പ്രവര്‍ത്തനം തുടരണോ വേണ്ടയോ എന്ന് ഗുണഭോക്താക്കള്‍ പറയട്ടെയെന്നും തോമസ് ഐസക്കിന്റെ മറുപടി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കിഫ്ബി ചര്‍ച്ച വിഷയമാകുമെന്നും ധനമന്ത്രി തൃശൂരില്‍ പറഞ്ഞു.

Story Highlights – thomas issac, kiifb

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top