ട്രാക്ടർ പരേഡുമായി ബന്ധപ്പെട്ട സംഘർഷം; ഡൽഹി പൊലീസ് നാല് കേസുകൾ രജിസ്റ്റർ ചെയ്തു

കർഷകരുടെ ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് നടന്ന സംഘർഷങ്ങളിൽ നാല് കേസുകൾ രജിസ്റ്റർ ചെയ്തതായി ഡൽഹി പൊലീസ്. സിം​ഗു, തിക്രി അതിർത്തികളിലെ സംഘർഷവുമായി ബന്ധപ്പെട്ടാണ് നാല് കേസുകൾ രജിസ്റ്റർ ചെയ്തത്. സംഘർഷത്തിൽ 83 പൊലീസുകാർക്ക് പരുക്കേറ്റതായാണ് ഡൽഹി പൊലീസ് പറയുന്നത്.

സംഘർഷത്തിൽ ഡൽഹി പൊലീസ് കമ്മിഷണർ അടിയന്തര റിപ്പോർട്ട് തേടി. ചെങ്കോട്ടയിൽ മാത്രം 41 പൊലീസുകാർക്ക് പരുക്കേറ്റു. 45 പേർ ചികിത്സയിലുണ്ട്. 15000 കർഷകർ ദില്ലി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തമ്പടിച്ചിരിക്കുന്നതായി പൊലീസ് പറയുന്നു. ഇവരെ തിരികെ വിളിക്കണമെന്ന് കർഷക സംഘടനകളോട് പൊലീസ് ആവശ്യപ്പെട്ടു.

റിപ്പബ്ലിക് ദിനത്തിൽ രാജ്യതലസ്ഥാനം യുദ്ധക്കളമാകുന്ന കാഴ്ചയാണ് കണ്ടത്. അൻപതിനായിരത്തിലധികം വരുന്ന കർഷകർ ട്രാക്ടർ റാലിയിൽ അണിനിരന്നു. സമാധാനപരമായി നീങ്ങിയ ട്രാക്ടര്‍ റാലിയില്‍ പ്രതീക്ഷിച്ചതിലും വലിയ പങ്കാളിത്തമുണ്ടായി. പൊലീസ് സ്ഥാപിച്ച എല്ലാ തടസങ്ങളും ഭേദിച്ച് കര്‍ഷകര്‍ മുന്നേറി. എട്ട് മണിയോടെ ബാരിക്കേഡുകൾ തുറന്നു നൽകുമെന്നാണ് പൊലീസ് അറിയിച്ചതെങ്കിലും വാക്ക് പാലിച്ചില്ല. തുടർന്ന് ബാരിക്കേഡുകൾ തകർത്ത് കർഷകർ പ്രവേശിക്കുകയായിരുന്നു. കണ്ണീര്‍വാതകം പ്രയോഗിച്ചിട്ടും സമരക്കാര്‍ പിന്‍വാങ്ങിയില്ല. ഇതോടെ പൊലീസ് പല സ്ഥലത്തും ട്രാക്ടറിലെത്തിയവര്‍ക്ക് നേരെ ലാത്തിവീശി. ട്രാക്ടറുമായി സമരക്കാരും ചെറുത്തു. സംഘർഷത്തിനിടെ ഒരു കർഷകൻ മരിച്ചു. ട്രാക്ടർ മറി‍ഞ്ഞാണ് കർഷകൻ മരിച്ചതെന്ന് പൊലീസും, പൊലീസിന്റെ വെടിയേറ്റാണ് മരണമെന്ന് കർഷകരും ആരോപിച്ചു. ചെങ്കോട്ടയിലേയ്ക്ക് ഇരച്ചു കയറിയ കർഷകർ ദേശീയ പതാകയ്ക്കൊപ്പം അവരുടെ പതാക ഉയർത്തി. ഇതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതലയോ​ഗവും ചേർന്നു. ഡൽഹിയിൽ കൂടുതൽ അർദ്ധസൈനിക വിഭാ​ഗത്തെ വിന്യസിപ്പിക്കാനാണ് തീരുമാനം.

Story Highlights – Farmers protest, Tractor rally

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top